ചെന്നൈ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 2021 ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത്. ക്ഷീരവികസന മന്ത്രി എസ്. എം നാസറിനെ പുറത്താക്കി പകരം ടി. ബി. ആര്‍ രാജയെ പുതുതായി മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിച്ചു.
ഡി. എം. കെയിലെ മുതിര്‍ന്ന എം. എല്‍. എയും ലോക്‌സഭ എം. പിയുമായ ടി. ആര്‍ ബാലുവിന്റെ മകനാണ് മാന്നാര്‍ഗുഡി മണ്ഡലത്തില്‍ എം. എല്‍. എയായ ടി. ആര്‍. ബി. രാജ. രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സ്റ്റാലിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ ആര്‍ എന്‍. രവി അംഗീകരിച്ചു. ഡി. എം. കെയുടെ ഐ. ടി വിഭാഗം മേധാവി കൂടിയാണ് രാജ. രാജ വ്യാഴാഴ്ച ക്ഷീരവികസനമന്ത്രിയായി ചുമതലയേല്‍ക്കും.