മൈനിങ് വകുപ്പിലെ ഉദ്യോഗസ്ഥയെ വലിച്ചിഴച്ച് ആക്രമിച്ച് മണല്‍ മാഫിയ;  44 പേര്‍ അറസ്റ്റില്‍

മൈനിങ് വകുപ്പിലെ ഉദ്യോഗസ്ഥയെ വലിച്ചിഴച്ച് ആക്രമിച്ച് മണല്‍ മാഫിയ;  44 പേര്‍ അറസ്റ്റില്‍

പട്‌ന:  ബിഹാറിലെ പട്‌നയില്‍ മൈനിങ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്കുനേരെ മണല്‍ മാഫിയയുടെ ആക്രമണം. ബിഹ്ത നഗരത്തില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയെ മണല്‍ മാഫിയയുമായി ബന്ധപ്പെട്ടവര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥയെ വലിച്ചിഴച്ച് കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ 10-15 പേര്‍ അസഭ്യം പറയുന്നതും കല്ലെറിയുന്നതും കാണാം.

മണല്‍ ഖനനവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ ഒരു സംഘം സാമൂഹിക വിരുദ്ധര്‍ ജില്ലാമൈനിങ് ഓഫീസറെ ആക്രമിക്കുകയായിരുന്നുവെന്ന് പാട്‌ന വെസ്റ്റ് എസ്. പി രാജേഷ് കുമാര്‍ പറഞ്ഞു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട. സംഭവത്തില്‍ 44 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *