ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ അന്തരിച്ചു

ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ അന്തരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ (56) അന്തരിച്ചു. ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന ജെ. എം. എം എം. എല്‍. എയായിരുന്നു ജഗര്‍നാഥ് മഹ്‌തോ.

മന്ത്രിയുടെ മരണ വിവരം മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പുറത്തുവിട്ടത്. ‘നമ്മുടെ കടുവ ജഗര്‍നാഥ് ഇനിയില്ല! ഇന്ന് ജാര്‍ഖണ്ഡിന് അതിന്റെ മഹത്തായ പ്രക്ഷോഭകരില്‍ ഒരാളെ നഷ്ടപ്പെട്ടു, പോരാട്ടവീരനും കഠിനാധ്വാനിയും ജനകീയ നേതാവുമാണ്. ബഹുമാനപ്പെട്ട ജഗര്‍നാഥ് മഹാതോ ജി ചെന്നൈയില്‍ ചികിത്സയ്ക്കിടെ അന്തരിച്ചു,’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഇത് നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് സമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മഹ്‌തോയെ അടുത്തുള്ള പരാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചാര്‍ട്ടര്‍ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 2020ല്‍ ശ്വാസ കോശം മാറ്റിവെക്കുന്നതിന് വിധേയനായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *