പെട്രോള്‍-ഡീസല്‍ വില കൂടും; സംസ്ഥാനത്ത് രണ്ട് രൂപ ഇന്ധന സെസ് നാളെ മുതല്‍ പ്രാബല്യത്തില്‍

പെട്രോള്‍-ഡീസല്‍ വില കൂടും; സംസ്ഥാനത്ത് രണ്ട് രൂപ ഇന്ധന സെസ് നാളെ മുതല്‍ പ്രാബല്യത്തില്‍

  • മദ്യവിലയും ഉയരും

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് നാളെ മുതല്‍ രണ്ട് രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധനയും പ്രാബല്യത്തില്‍ വരും. അതുപോലെ മദ്യത്തിന്റെ വിലയും നാളെ മുതലല്‍ വര്‍ധിക്കും. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത്. നാളെ മുതല്‍ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവില്‍ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവില്‍ ഒരു രൂപയെങ്കിലും കുറയ്ക്കുമെന്ന സൂചനയുണ്ടായെങ്കിലും സര്‍ക്കാര്‍ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.

13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോള്‍ 1,20,000. എട്ട് ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ന്നാല്‍ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലയുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കില്‍ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവില്‍ വരുന്നതിന് മുന്‍പ് പരമാവധി പേര്‍ രജിസ്‌ട്രേഷന്‍ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *