കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുറംവാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും നല്‍കുന്നതുമൂലം സംവരണസമുദായങ്ങളുടെ ജോലി സങ്കല്‍പം അട്ടിമറിക്കപ്പെടുകയും നിരാകരിക്കുകയും ചെയ്യുന്ന നടപടിയിലും കേന്ദ്ര സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയിലും പ്രധിഷേധിച്ച് സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക് ) സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. രക്ഷാധികാരി ടി.പി ഭാസ്‌കരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ രാധ അധ്യക്ഷത വഹിച്ചു. വി.നാരായണന്‍, എ.രതീഷ്, കെ.വി സുബ്രഹ്‌മണ്യന്‍, ബിനാന്‍സ് തിരുവനന്തപുരം, അഡ്വ. സുന്ദരന്‍, കണ്ണപ്പന്‍, വിജയന്‍ കൊല്ലം, ദേവദാസ് കുതിരാടം, കമല, മുരളി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.