ഇസ്ലാമാബാദ് :കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ചൈന 130 കോടി ഡോളര്‍ വായ്പ നല്‍കി.മൂന്നു ഗഡുക്കളായി നല്കുന്ന വായ്പയുടെ ആഗ്യഗഡുവായ 500 മില്യണ്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിനു ലഭിച്ചതായി പാകിസ്ഥാന്‍ ധനകാര്യ മന്ത്രി ഇഷാഖ് ധര്‍ അറിയിച്ചു.
ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ ചൈനയാണ് ധനസഹായം നല്‍കുന്നത്.പാകിസ്ഥാന്‍ പ്രധാനമായും പിടിച്ചുനില്‍ക്കുന്നത് ചൈനീസ് സഹകരണത്തോടെയാണ്.ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ഇതിനോടകം ചൈനയില്‍ നിന്ന് പാകിസ്ഥാന് ലഭിച്ചു.സാമ്പത്തിക വിടവ് നികത്താന ഈ സാമ്പത്തിക വര്‍ഷം 500 കോടി ഡോളറിന്റെ വാദേശ സഹായം കൂടി പാകിസ്ഥാന് ആവശ്യമാണെന്നും ഇഷാക് ധര്‍ പറഞ്ഞു.