വിരൂപാക്ഷയുടെ ടീസര്‍ പുറത്ത്

വിരൂപാക്ഷയുടെ ടീസര്‍ പുറത്ത്

സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം ഏപ്രില്‍ 21ന് തിയേറ്ററുകളിലേക്കെത്തും. ശ്രീവെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസും സുകുമാര്‍ വ്രയിറ്റിങ്ങ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന മിസ്റ്റിക് ത്രില്ലെര്‍ ചിത്രമാണ് വിരൂപാക്ഷ. സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണിത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത നിര്‍മ്മാതാക്കളായ ബി.വി.എസ്.എന്‍ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 1990 കാലഘട്ടത്തില്‍ ഒരു കാടിനോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരില്‍ നായകന്‍ അഭിമുഘീകരിക്കുന്ന സങ്കിര്‍ണമായ പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്യാം ദത്താണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സതീഷ് ബി.കെ.ആര്‍, അശോക് ബന്ദേരി. വിരൂപാക്ഷ മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *