വനിതാ ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഇളവുകളുമായി ആസ്റ്റര്‍ ലാബ്‌സ്

വനിതാ ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഇളവുകളുമായി ആസ്റ്റര്‍ ലാബ്‌സ്

കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ ലബോറട്ടറി ഫ്രാഞ്ചൈസിയായ ആസ്റ്റര്‍ ലാബ്‌സ് സംസ്ഥാനത്തുടനീളമുള്ള ആസ്റ്ററിന്റെ ആശുപത്രികളിലും ഫാര്‍മസികളിലും ഓഫറുകള്‍ക്കൊപ്പം സ്ത്രീകള്‍ക്കായി നിരവധി ടെസ്റ്റ് പാക്കേജുകളും നല്‍കുന്നു. ഈ വര്‍ഷത്തെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി ആസ്റ്റര്‍ ലാബ്‌സ് സ്ത്രീകള്‍ക്കായി നിരക്കിളവുകളോടെ പ്രത്യേക ടെസ്റ്റ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹെര്‍ ഹെല്‍ത്ത് വിത്ത് ആസ്റ്റര്‍ ‘ ക്യാമ്പയിന്‍ ആസ്റ്റര്‍ തുടങ്ങി. മാര്‍ച്ച് എട്ടിന് സംസ്ഥാനത്തിലുടനീളമുള്ള ആസ്റ്റര്‍ ഫ്രാഞ്ചൈസികളില്‍ പാക്കേജുകള്‍ പ്രാബല്യത്തില്‍ വരും.

അത്യാധുനിക സാങ്കേതികവിദ്യക്ക് പുറമെ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിര്‍ണയവും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളും പാത്തോളജിസ്റ്റുകളുടെയും സഹകരണത്തോടെ നടത്തുന്നു. സംസ്ഥാനത്തിലുടനീളമുള്ള 100ലധികം ആസ്റ്റര്‍ ലാബ്‌സ് മുഖേന കൃത്യമായ വൈദ്യസഹായം എത്തിക്കുകയെന്നതാണ് ആസ്റ്റര്‍ ലാബ്സിന്റെ ലക്ഷ്യം.

‘സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത മെഡിക്കല്‍ ചികിത്സകളുടെ വര്‍ദ്ധനവ് ആളുകളില്‍ രോഗനിര്‍ണ്ണയം നടത്താതെയുള്ള സ്വയം ചികിത്സകള്‍ക്ക് കാരണമാകുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ആസ്റ്റര്‍ ലാബ്സിന്റെ ഫ്രാഞ്ചൈസികള്‍ വര്‍ധിപ്പിച്ചത് വഴി ഓരോ ചെറിയ പ്രദേശങ്ങളില്‍ പോലും ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ‘ഹെര്‍ ഹെല്‍ത്ത് വിത്ത് ആസ്റ്റര്‍ ‘ക്യാമ്പയിന്‍ മുഖേന എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമന്യേ നിരക്കിളവുകളോടെ മികച്ച ചികിത്സ പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള-തമിഴ്‌നാട് റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

സ്ത്രീകളുടെ ആവശ്യമായ എല്ലാ പരിശോധനസൗകര്യങ്ങളും ടെസ്റ്റ് പാക്കേജുകളില്‍ ഉള്‍പ്പെടുന്നു. 300, 700, 999, 3000 എന്നീ നിലയിലാണ് ടെസ്റ്റ് പാക്കേജുകള്‍ ലഭ്യമാകുക. ആസ്റ്റര്‍ ഫാര്‍മസികള്‍ക്കും സംസ്ഥാനങ്ങളിലെ എല്ലാ ആസ്റ്റര്‍ ആശുപത്രികളിലെയും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കും റേഡിയോളജി ചികിത്സകള്‍ക്കുമായി രോഗികള്‍ക്ക് പ്രത്യേക കൂപ്പണുകളും ലഭിക്കും. ഇതോടൊപ്പം ഒ.പി സേവനങ്ങളില്‍ 20% വരെ ഇളവും ആസ്റ്ററിന്റെ എക്സ്‌ക്ലൂസീവ് പ്രിവിലേജ് പ്രോഗ്രാമായ ‘സ്വസ്ഥ്യ’ വഴി ഒ.പി കണ്‍സള്‍ട്ടേഷനില്‍ 20% ഇളവുകളും ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *