പാലക്കാട്: ബി.ജെ.പിക്ക് കേരളത്തില്‍ ഒരിക്കലും വിജയിക്കാന്‍ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കില്ല. കാരണം, മതനിരപേക്ഷതക്കും ജനാധിപത്യബോധത്തിനും ശക്തമായ അടിത്തറയുള്ള കേരളത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ-വിദ്വേഷ അജന്‍ഡയെ ക്രൈസ്തവര്‍ ഒരിക്കലും സ്വീകരിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ആവര്‍ത്തിച്ച വിജയം കേരളത്തില്‍ തുടരുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ത്രിപുരയില്‍ മികച്ച മുന്നേറ്റം നടത്തി. നേരിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി രക്ഷപ്പെട്ടത്.
https://peoplesreview.co.in/india/36601
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് കുറഞ്ഞത്. 56 ശതമാനം വോട്ട് ബി.ജെ.പിക്ക് എതിരായി ലഭിച്ചു. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രചരണം ഉണ്ടായിട്ടും നല്ല രീതിയില്‍ ആത്മവിശ്വാസത്തോട് കൂടി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കാര്യലാഭത്തിന് വേണ്ടിയല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണം. ഞങ്ങള്‍ കാണുന്ന രാഷ്ട്രീയമിതാണ്. ഓരോ യൂണിറ്റായി സംസ്ഥാനത്തെ എടുക്കണം. അവിടെ ബി.ജെ.പി ഇതര വോട്ടുകള്‍ മുഴുവന്‍ ഏതേത് മണ്ഡലത്തില്‍ ഏതേത് പാര്‍ട്ടിക്ക് എന്ന് കണക്കാക്കി ജയിക്കാന്‍ സാധിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ബി.ജെ.പി 2024ല്‍ തോല്‍ക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.