തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജ് എക്‌സ് എന്‍.സി.സി അസോസിയേഷ (ബ്രെക്‌സ)ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ അഗ്‌നിപഥ് പരിശീലനത്തിലൂടെ 25 പേര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിലേക്ക് അവസരം ലഭിച്ചു. ശാരീരിക ക്ഷമതാ പരീക്ഷയും എഴുത്ത് പരീക്ഷയും വിജയിച്ചാണ് ബ്രെക്‌സയിലൂടെ സൗജന്യ പരിശീലനം നേടിയ 25 യുവാക്കള്‍ തെരഞ്ഞെടുക്കപ്പട്ടത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എം.ഇ.ജി ബാംഗ്ലൂര്‍, മദ്രാസ് റജിമെന്റ്, ആര്‍ട്ടിലറി നാസിക്ക് റോഡ്, ഇന്‍ഫന്റി ഉത്തരാഖണ്ഡ് തുടങ്ങിയ കരസേനാ യൂണിറ്റുകളിലേക്കാണ് ഒരാഴ്ച കഴിഞ്ഞ് പരിശീലനത്തിനായി ഇവര്‍ എത്തിച്ചേരേണ്ടത്. 2009ല്‍ പിറവിയെടുത്ത ബ്രെക്‌സ എന്ന സന്നദ്ധ സംഘടന ഇത് വരെ 21 ബാച്ചുകളിലായി സൗജന്യ പരിശീലനം നല്‍കി 1655 പേരെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിവിധ യൂണിറ്റുകളിലേക്ക് എത്തിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ചുള്ള പ്രഥമ അഗ്‌നിപഥിലേക്കുള്ള നിയുക്ത അഗ്‌നിവീര്‍ സൈനികരാണ് ഇവര്‍. തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് ഗവ. ബ്രണ്ണന്‍ കോളേജില്‍ യാത്രയയപ്പ് നല്‍കി. 14 പേര്‍ പങ്കെടുത്തു. ബ്രെക്‌സ പ്രസിഡന്റ് കേണല്‍ ബി.കെ നായര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മേജര്‍ പി. ഗോവിന്ദന്‍, വൈസ് പ്രസിഡന്റുമാരായ കെ.വി ഗോകുല്‍ദാസ്, സി.രാധാകൃഷ്ണന്‍, ജോയന്റ് സെക്രട്ടറി പി.വി സുനില്‍ കുമാര്‍, ട്രഷറര്‍ പി.മനേഷ്, ദിനില്‍ ധനഞ്ജയന്‍, ഗവ. ബ്രണ്ണന്‍ കോളേജ് കായിക അധ്യാപകന്‍ ഡോ. ജിനോസെബാസ്റ്റ്യന്‍, റിട്ട. എ.ഇ.ഒ കെ.തിലകന്‍ , ബ്രക്‌സ പരിശീലകരായ ഹോണററി ക്യാപ്റ്റന്‍ പി.കെ അനില്‍ കുമാര്‍, സുബേദാര്‍ എ.കെ. ശ്രീനിവാസന്‍, സുബേദാര്‍ എം.വത്സരാജ്, കെ.ശ്രീജേഷ്, കെ.പ്രേംരാജ്, എം. ശ്രീജിത്ത്, ബി.സിറാജുദ്ദീന്‍, കെ.വിനോദ്, കെ.സി.ശേഖരന്‍ സംസാരിച്ചു.