മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക

മെയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടി; വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക

മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടി

തിരുവനന്തപുരം: ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മയ്ക് ഇന്‍ കേരളയ്ക്ക് 1000 കോടിയും മികച്ച പദ്ധതികള്‍ ഏറ്റെടുക്കാന്‍ 100 കോടിയും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയും വകയിരുത്തി. കോവളം കുട്ടനാട് കുമരകം എന്നിവിടങ്ങളില്‍ ടൂറിസം വികസനത്തിനായി തുക നീക്കിവെച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്തെ പുരോഗതിക്കായി 25 നഴ്സിങ് കോളജുകള്‍ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 25 ആശുപത്രികളോട് ചേര്‍ന്ന് നഴ്സിങ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി അനുവദിച്ചു. തീരദേശ വികസനത്തിന് 110 കോടി തീരസംരക്ഷണത്തിന് 10 കോടി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരു കോടിയും അനുവദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *