തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുകയാണ്. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ജി.എസ്.ടി വിഹിതം കുറയ്ക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്കിടയിലും ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുത്തുവെന്നും ധനമന്ത്രി പറഞ്ഞു.
കടമെടുപ്പില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. അവസാന പാദത്തിലെ കടമെടുപ്പില്‍ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്
പൊതുവിപണിയിലെ അവശ്യവസ്തുക്കള്‍ക്കുള്ള വിലവര്‍ധനവ് നിയന്ത്രിക്കാന്‍ 2000 കോടി അനുവദിച്ചു. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു.