പി.കെ ഫിറോസിന്റെ അറസ്റ്റ്; യൂത്ത് ലീഗ് പ്രതിഷേധിച്ചു

പി.കെ ഫിറോസിന്റെ അറസ്റ്റ്; യൂത്ത് ലീഗ് പ്രതിഷേധിച്ചു

തലശ്ശേരി: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തലശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും റോഡ് ഉപരോധവും നടന്നു. ലോഗന്‍സ് റോഡാണ് ഉപരോധിച്ചത്. പ്രസിഡന്റ് റഷീദ് തലായി, ജനറല്‍ സെക്രട്ടറി തഫ്ലീം മാണിയാട്ട്, മുനിസിപ്പല്‍ പ്രസിഡന്റ് ജംഷീര്‍ മഹമൂദ്, സെക്രട്ടറി റമീസ് നരസിംഹ, ലീഗ് ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ്ഖാന്‍, സാദിഖ് മട്ടാമ്പ്രം, തശ്രിക് പുന്നോല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *