ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗം, ഇത് ഒത്തുതീര്‍പ്പിന്റെ ഫലമെന്ന് വി.ഡി സതീശന്‍

ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗം, ഇത് ഒത്തുതീര്‍പ്പിന്റെ ഫലമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗവര്‍ണറെ കൊണ്ട് ഇത് പറയിച്ചു. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന യാഥാര്‍ഥ്യത്തെ മറച്ചുവച്ചു.

ഏറ്റവും മികച്ച പോലിസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. പോലിസില്‍ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികള്‍ വരെയുണ്ട്. സെക്രട്ടറിയേറ്റില്‍ അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സര്‍ക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തില്‍ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.എഫ്.ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു. ഇതിന് എതിരെയാണ് മുസ്‌ലിം ലീഗ് പറഞ്ഞത്. ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *