മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍: ആരോഗ്യമന്ത്രി

മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രമിനില്‍ കുറ്റമാണെന്നും ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്നും പറഞ്ഞു മന്ത്രി. കൂടാതെ ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ പിന്നെ തുറക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മുഴുവന്‍ പരിശോധന അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കും. പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ പുറത്തിറങ്ങും. ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. കുഴിമന്തി കഴിച്ച് കാസര്‍ഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാര്‍വ്വതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് രമ്യയെന്ന യുവതിയും മരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *