അഞ്ച് വര്‍ഷം; 104 ഓണ്‍ലൈന്‍, 74 ടി.വി ചാനലുകള്‍, 25 വെബ്‌സൈറ്റുകള്‍ക്ക് താഴിട്ട് കേന്ദ്രം

അഞ്ച് വര്‍ഷം; 104 ഓണ്‍ലൈന്‍, 74 ടി.വി ചാനലുകള്‍, 25 വെബ്‌സൈറ്റുകള്‍ക്ക് താഴിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ നിരോധിച്ചെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകൂര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 104 ഓണ്‍ലൈന്‍ ചാനലുകള്‍, 74 ടി.വി ചാനലുകള്‍, 25 വെബ്‌സൈറ്റുകള്‍ എന്നിവയാണ് നിരോധിച്ചതെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. സി.പി.എം പ്രതിനിധിയായ ഡോ. വി. ശിവദാസന്‍ എം.പിയുടെ ചോദ്യത്തിനാണ് മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയത്.

2018ല്‍ 23, 2019ല്‍ 10, 2020ല്‍ 12, 2021ല്‍ 23, 2022ല്‍ 6, 2021ല്‍ 20ഉം 2022ല്‍ 84ഉം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ചു. ടി.വി ചാനലുകള്‍ നിരോധിച്ചതെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ 104 ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകളും നിരോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ടു വര്‍ഷങ്ങളില്‍ 25 വെബ്‌സൈറ്റുകള്‍ക്കും പൂട്ടിട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിരോധനത്തിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നത്. കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റൂള്‍സ് 2021 പ്രകാരം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയും വനിത-ശിശു വികസനം, ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ധരും ഉള്‍പ്പെട്ട സമിതിയാണിത്. ജുഡീഷ്യല്‍ അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കോ പാര്‍ലമെന്റ് സമിതികള്‍ക്കോ ഈ പ്രക്രിയയില്‍ സ്ഥാനമില്ലെന്നും മന്ത്രിസഭയെ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *