പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ യോഗത്തില്‍ കെ.എസ്.ആര്‍.ടി.സിയെ രൂക്ഷമായ ഭാഷയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. കെ.എസ്.ആര്‍.ടി.സി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.
സീറ്റ് കപ്പാസിറ്റിയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ ബസില്‍ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങള്‍ ശബരിമലയില്‍ സര്‍വീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും പുതിയ ബസുകള്‍ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകള്‍ കിട്ടിയിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
ശബരിമലയില്‍ ഇന്ന് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആണ് കടത്തി വിടുന്നത്. ഇന്ന് 82,364 പേരാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.