ലോകകപ്പിന് ശേഷം ഉണ്ടാവില്ല; വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസ്സി

ലോകകപ്പിന് ശേഷം ഉണ്ടാവില്ല; വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസ്സി

കുവൈത്ത് സിറ്റി: ഇനിയൊരു ലോകകപ്പിന് താന്‍ ഉണ്ടാവില്ലെന്ന് സൂചന നല്‍കി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഖത്തറിലെ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കും എന്നാണ് മെസ്സി നല്‍കുന്ന സൂചന. ലോകകപ്പ് ഫൈനല്‍ മത്സരത്തോടെ തന്റെ ലോകകപ്പ് കരിയര്‍ അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അര്‍ജന്റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി പറഞ്ഞത്.

അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ട്. എനിക്ക് ഇനിയും ഇതുപോലെ കളിക്കാനുമോ എന്ന് അറിയില്ല. ഈ രീതിയില്‍ കരിയര്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്.

ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെ 11 ഗോളുകളുമായി ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന മെസി, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരമെന്ന ലോതര്‍ മത്തേയൂസിന്റെ റെക്കോര്‍ഡിനൊപ്പവും എത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *