കെ. ശ്രീനിവാസ പ്രഭുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

കെ. ശ്രീനിവാസ പ്രഭുവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

തലശ്ശേരി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് കെ. ശ്രീനിവാസ പ്രഭുവിന്റെ ഒന്നാം ചരമവാര്‍ഷികം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. എല്‍.എസ് പ്രഭുമന്ദിരത്തില്‍ ശ്രീനിവാസ പ്രഭുവിന്റെ ഫോട്ടോ അനാഛാദനവും പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും നടന്നു. എം.പി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനവും അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനവും മുന്‍ കെ.പി.സി.സി ജന:സെക്രട്ടറി വി.എ നാരായണന്‍ നിര്‍വഹിച്ചു. വി.എന്‍ ജയരാജ്, മണ്ണയാട് ബാലകൃഷ്ണന്‍, എം.പി അസ്സൈനാര്‍, സുശീല്‍ ചന്ത്രോത്ത്, കെ.ജയരാജന്‍, പി.വി രാധാകൃഷ്ണന്‍, ഉച്ചുമ്മല്‍ ശശി, കെ.ഇ പവിത്രരാജ്, എ.ഷര്‍മ്മിള, എം.പി സുധീര്‍ ബാബു, ഇ.വിജയകൃഷ്ണന്‍, എന്‍.മോഹനന്‍, സംസാരിച്ചു. കെ.പി രാഗിണി, പി.സുകുമാരന്‍, അഡ്വ: കെ.സി രഘുനാഥ്, പി.ഒ മുഹമ്മദ് റാഫി ഹാജി, ഒ.ഹരിദാസ്, എം.നസീര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *