വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

വടക്കഞ്ചേരി ബസ് അപകടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ പോലിസ് ഇന്ന് സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിക്ക് പിന്നില്‍ ഇടിച്ചുകയറി അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോക് കോടതിയില്‍ ഹാജരാകും.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അപകട സമയത്ത് കെ.എസ്.ആര്‍.ടി.സി, ടൂറിസ്റ്റ് ബസുകളിലെ യാത്രക്കാരുടെയും ബസിനെ മറികടന്ന് പോയ കാര്‍ ഡ്രൈവറുടെയും മൊഴിയെടുത്തു. മോട്ടാര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടും ക്യാമറ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കും.

സംഭവശേഷം ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ പോലിസ് പിടികൂടി തെളിവെടുപ്പ് നടത്തിയിരുന്നു. ജോമോനെതിരേ നരഹത്യാക്കുറ്റവും ബസ് ഉടമ എസ്. അരുണിനെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ജോമോന്റെ രക്ത സാംപിളികള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *