തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ യൂണിഫോം. പല നിറത്തിലും രൂപത്തിലുമുള്ള പെയിന്റ്, സ്റ്റിക്കറുകള്‍ എന്നിവക്ക് ഇനി മുതല്‍ ടൂറിസ്റ്റ് ബസ്സുകളില്‍ വിലക്ക്. ജനുവരി ഒന്നിനുശേഷം വെള്ള നിറത്തില്‍ നീല വരയെന്ന യൂണിഫോം കോഡ് ആണ് നിലവില്‍ വരിക. ജനുവരി ഒന്നിനു ശേഷം ഈ നിറത്തിലല്ലാത്ത ബസ്സുകള്‍ ഓടാന്‍ അനുവദിക്കില്ല.
വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ യാത്രക്ക് മൂന്ന് ദിവസം മുന്‍പ് ഗതാഗത വകുപ്പിനെ വിവരം അറിയിക്കണമെന്ന് സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും അനുമതി. നിരന്തര നിയമലംഘനം നടത്തുന്നതോ ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്ര വിലക്കും.
