പ്രതിഷേധറാലി നടത്തി

പ്രതിഷേധറാലി നടത്തി

മാഹി: വൈദ്യുതി ഭേദഗതി ബില്‍ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടേയും എന്‍ജിനീയര്‍മാരുടേയും ദേശീയ കോ-ഓഡിനേഷന്‍ കമ്മിറ്റി ദേശവ്യാപകമായി പ്രതിഷേധം നടത്തണം എന്ന് ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാഹി വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പള്ളൂര്‍ ടൗണില്‍ പ്രതിഷേധ റാലി നടത്തി. ഇന്ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബില്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് റാലി നടത്തിയത്. പ്രതിഷേധത്തിന് സംയുക്ത സമരസമിതി കണ്‍വീനര്‍ എം.സി ജീവാനന്ദന്‍ വിവിധ സംഘടനാ പ്രതിനിധികളായ കെ.രവീന്ദ്രന്‍, സുജേഷ് വാസുദേവന്‍, കെ. രാജേഷ്, കെ.രതീഷ്, കെ.കെ പ്രദീപ്, എ.കെ രൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *