കോര്‍പറേഷന്‍ കെട്ടിട അഴിമതിയുടെ വിഹിതം സി.പി.എമ്മിനും ലഭിച്ചിട്ടുണ്ട്: അഡ്വ.വികെ.സജീവന്‍

കോര്‍പറേഷന്‍ കെട്ടിട അഴിമതിയുടെ വിഹിതം സി.പി.എമ്മിനും ലഭിച്ചിട്ടുണ്ട്: അഡ്വ.വികെ.സജീവന്‍

കോഴിക്കോട്: സമാന്തര മാഫിയ ഭരണത്തില്‍ നിന്ന് കോര്‍പറേഷനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യ മുയര്‍ത്തി ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു നയിച്ച വാഹന പ്രചരണ യാത്ര ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. അനധികൃത നമ്പര്‍ വിതരണവുമായി ബന്ധപ്പെട്ട് നടന്നത് 500 കോടിയിലധികം വരുന്ന അഴിമതിയാണെന്നും ഇതിന്റെ വിഹിതം സി.പി.എമ്മിനും ലഭിച്ചിച്ചിട്ടുണ്ടെന്നും അഡ്വ.വി.കെ.സജീവന്‍ ആരോപിച്ചു.ചെറുവണ്ണൂര്‍ സോണില്‍ നിന്ന് മാത്രം 300ലധികം കെട്ടിടങ്ങള്‍ സഞ്ചയ് സോഫ്റ്റ്‌വെയര്‍ പാസ്‌വേര്‍ഡ് ചോര്‍ത്തി നമ്പര്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടായിരുന്നു. പക്ഷേ കോര്‍പറേഷനില്‍ ആകെ ഏഴെണ്ണം മാത്രമാണ് പോലിസിന് കൈമാറി അന്വേഷണം തുടങ്ങിയിട്ടുളളൂ. എത്ര കെട്ടിടങ്ങള്‍ക്ക് ഇങ്ങനെ നമ്പര്‍ കിട്ടിയെന്ന് പറയാനോ, അവ റദ്ദാക്കാനോ സാധിക്കാതെ കോര്‍പറേഷന്‍ അധികാരികള്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്നും വി.കെ.സജീവന്‍ കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍ അനുരാധാ തായാട്ടായിരുന്നു ജാഥ ഉപനായിക. മണ്ഡലം വൈസ്പ്രസിഡന്റ് എം. ജഗന്നാഥന്‍ അധ്യക്ഷത വഹിച്ചു.

ജില്ല ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍ സമാപന പ്രസംഗം നടത്തി. ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി, സംസ്ഥാന സമിതിയംഗങ്ങളായ പി. രമണിഭായ്, അഡ്വ. എന്‍.പി. ശിഖ, കൗണ്‍സിലര്‍മാരായ എന്‍.ശിവപ്രസാദ്, സി.എസ് സത്യഭാമ, ടി.രനീഷ്, ഒ.ബി.സി ജില്ല ജനറല്‍ സെക്രട്ടറി ടി.എം അനില്‍കുമാര്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ സെക്രട്ടറി ഷൈബു തോപ്പയില്‍, മത്സ്യസെല്‍ കണ്‍വീനര്‍ പി.കെ.ഗണേശ്, ജില്ല കമ്മിറ്റി അംഗം ദീപ ടി. മണി, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, വൈസ് പ്രസിഡന്റുമാരായ ലതിക ചെറോട്ട് , കെ.പി പ്രമോദ്, മണ്ഡലം സെക്രട്ടറിമാരായ മധു കാട്ടുവയല്‍, പി.കെ മാലിനി , സരള മോഹന്‍ദാസ് , ശ്രൂതി സജിത്ത്, ട്രഷറര്‍ വിജിത്ത്കുമാര്‍ , സെല്‍ കോഡിനേറ്റര്‍ സി.ബിജിത്ത്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്‍. സുജിത്ത്, ജനറല്‍ സെക്രട്ടറി എം.ജി റിനീഷ്, മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍ , മണ്ഡലം പ്രസിഡന്റ് ജിഷ ഷിജു, ജനറല്‍ സെക്രട്ടറി ശാന്തി ജയന്‍ , എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രോഹിണി ഉണ്ണികൃഷ്ണന്‍ , ഒ.ബി.സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ , സോഷ്യല്‍ മീഡിയ കണ്‍വീനര്‍മാരായ നവ്യാ ദാസ് , ടി. അര്‍ജുന്‍ , അരുണ്‍ രാമദാസ് നായക്, ഗീതു സുന്ദര്‍, ബി.ജെ.പി.ഏരിയ പ്രസിഡന്റുമാരായ പി.ബാലരാമന്‍, മഹേഷ് ചന്ദ്, പി. സോജിന , ടി.പി സുനില്‍ രാജ് , മധു കാമ്പുറം, ജനറല്‍ സെക്രട്ടറിമാരായ കെ.ബസന്ത് , പി.ശിവദാസന്‍ , പി. ശശീന്ദ്ര ബാബു , പ്രേംനാഥ്, മാലിനി സന്തോഷ് എന്‍.പി.ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *