‘ഇനിയും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടിവരും, പയ്യന്നൂരിലേക്ക് വരുമല്ലോ കാണാം: കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്

‘ഇനിയും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടിവരും, പയ്യന്നൂരിലേക്ക് വരുമല്ലോ കാണാം: കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്

തിരുവനന്തപുരം: : മുഖ്യമന്ത്രി കെ.കെ രമ എം.എല്‍.എ.ക്കെതിരേ ഭീഷണി. തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. മുഖ്യമന്ത്രിക്കെതിരേ സംസാരിക്കരുതെന്നും ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്. പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്‍, പയ്യന്നൂരില്‍ കാണാമെന്നും പറയുന്നുണ്ട്.

ഓഞ്ചിയം രക്തസാക്ഷികളെ ഓര്‍ക്കണമെന്നും നിന്നെ ഒറ്റുക്കാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും കത്തില്‍ പറയുന്നു. ഇനിയും കുറ്റപ്പെടുത്തയാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും ഇക്കാര്യം നടപ്പാക്കാന്‍ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നുമാണ് ഭീഷണി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ. മുരളീധരന്‍ എം.പി, കെ.സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച എം.എല്‍.എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ കെ.കെ രമ ഡി.ജി.പിക്ക് പരാതി നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *