- 18 കഴിഞ്ഞ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 38 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 19 ശതമാനമാണ് രോഗനിരക്ക്. ഇതോടെ 4,36,89,989 എണ്ണമായി ആകെ കൊവിഡ് കേസുകളുടെ എണ്ണം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,36,076 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കൊവിഡിനെതിരേ പ്രതിരോധം ശക്തമാക്കാന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിലൂടെ ആരോഗ്യസമ്പന്നമായ രാഷ്ട്രത്തെ കെട്ടിപ്പടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.