കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം ഫൗണ്ടേഷന്റെ സംസ്ഥാന പ്രസിഡന്റ് പി.കെ. കബീര്‍ സലാല നിര്‍വ്വഹിച്ചു. കാമരാജിന്റെ 119ാമത് ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി 15 മുതല്‍ 22 വരെ നടക്കുന്ന വിവിധ പരിപാടികളുടെ സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച് അദ്ദേഹം നിര്‍വ്വഹിച്ചു. കാമരാജിന്റെ ജീവിത ശൈലിയും പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ അദ്ദേഹം കാണിച്ച അര്‍പ്പണ മനോഭാവവും ഒരോ പ്രവര്‍ത്തകരും സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി.എം. മുസമ്മില്‍ പുതിയറ ആധ്യക്ഷത വഹിച്ചു. കെ.എം സെബാസ്റ്റ്യന്‍, കെ.പി അമീറലി, പി.കെ. നാസിം, വി.എം. അഖ്മല്‍ , സുമ പള്ളിപ്രം , യു. സക്കീറലി, പി.കെ. ദേവദാസ് ,ശ്രീജ ബാലന്‍, എ.വി അബ്ദുള്‍ ഗഫൂര്‍ , സി.പി.എ റഷീദ് പുനൂര്‍ , പി.കെ ഹാരിസ്, ജി. മമ്മത് കോയ കാപ്പാട്, മിനി സജി, കെ.കെ അഷ്‌റഫ് വാണിമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ആഷിഖ് സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന്‍ മുണ്ടോളി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *