വുഷു ചാമ്പ്യന്‍ഷിപ്പ് 12ന്

കോഴിക്കോട്: 22-ാമത് കോഴിക്കോട് ജില്ലാ സബ്-ജൂനിയര്‍ ആണ്‍,പെണ്‍ വുഷു ചാമ്പ്യന്‍ഷിപ്പ് (2008നും 2015നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്കുള്ളത്) 12ന് ഞായര്‍ രാവിലെ എട്ട് മുതല്‍ കോഴിക്കോട് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസ്തുത മത്സരത്തിലേക്കുള്ള കുട്ടികളുടെ വേയിംഗും രജിസ്‌ട്രേഷനും ജൂണ്‍ 11ന് ഉച്ചക്ക് രണ്ടിന് വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മത്സരത്തിന് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റുമായി രാവിലെ എട്ടിന് മുമ്പായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447204733- സി.പി ആരിഫ് (സെക്രട്ടറി),കോഴിക്കാട് വുഷു അസോസിയേഷന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *