തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ സമരത്തില്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്. സമരം സര്‍വീസിനെ ബാധിക്കില്ല. ശമ്പള പ്രതിസന്ധിക്ക് തൊഴിലാളികളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. മാനേജ്‌മെന്റിന്റെ പിടിപ്പുകേടിന് തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാല്‍ പുറംകാല്‍ കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
അഞ്ചാം തിയ്യതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം. എന്നാല്‍, 20ാം തിയതിക്ക് ശേഷമേ നല്‍കാന്‍ പറ്റൂ എന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് അംഗീകരിക്കാന്‍ പറ്റില്ല. അതിനാലാണ് സമരമെന്ന് ആനത്തലവട്ടം പറഞ്ഞു.
