ബി.ജെ.പിയുടെ മതഭ്രാന്തിന് രാജ്യം എന്തിന് മാപ്പ് പറയണം: കെ.ടി രാമറാവു

ബി.ജെ.പിയുടെ മതഭ്രാന്തിന് രാജ്യം എന്തിന് മാപ്പ് പറയണം: കെ.ടി രാമറാവു

ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമര്‍ശനം നേരിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ തെലങ്കാന മന്ത്രി കെ.ടി രാമറാവു.

ബി.ജെ.പിയുടെ മതഭ്രാന്തില്‍ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ എന്തിന് മാപ്പ് പറയണം. സംഭവത്തില്‍ ഇന്ത്യയല്ല, ബി.ജെ.പിയാണ് മാപ്പ് പറയേണ്ടത് എന്നദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റില്‍ നരേന്ദ്രമോദിയെ ടാഗ് ചെയ്തു. ദിനേന വിദ്വേഷം തുപ്പുന്നതിലും പ്രചരിപ്പിക്കുന്നതിലും ബി.ജെ.പിയാണ് മാപ്പ് പറയേണ്ടത്. അത് ആദ്യം അന്താരാഷ്ട്ര സമൂഹത്തോടല്ല മറിച്ച് ഇവിടുത്തെ ജനങ്ങളോടാണ് മാപ്പ് പറയേണ്ടതെന്നും കെ.ടി രാമറാവു ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *