തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11ന് ഹാജരാകാനാണ് പോലിസ് നോട്ടീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫിസില്‍ എത്താനാണ് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാന്‍ ഫോര്‍ട്ട് പോലിസ് പി.സി ജോര്‍ജിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ജോര്‍ജ് ഹാജരായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പോലിസിന് മറുപടി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് പി.സി ജോര്‍ജ്് ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനായിരുന്നു പോലിസിന്റെ തീരുമാനം.