ന്യൂഡല്‍ഹി: ഇന്ത്യയുടെ പുരാതന സ്മാരകമായ കുത്തബ് മിനാറില്‍ ആരാധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 1914 മുതല്‍ കുത്തബ് മിനാര്‍ സംരക്ഷിത സ്മാരകമായി നിലിനില്‍ക്കുകയാണ്. കുത്തബ് മിനാര്‍ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡല്‍ഹി കോടതിയെ അറിയിച്ചു.
കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിലപാട് അറിയിച്ചത്.
ഐതിഹാസിക സ്മാരകമായ കുത്തബ് മിനാറില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കുത്തബ് മിനാറില്‍ ആര്‍ക്കും ആരാധന അവകാശമില്ല. 27 ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാറിലെ ഖുവ്വത്തുല്‍ ഇസ് ലാം മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. മൗലികവാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളില്‍ അംഗീകരിക്കാനാകില്ല എന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയില്‍ വ്യക്തമാക്കി.
പുരാവസ്തുവകുപ്പ് മുന്‍ റീജ്യനല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയാണ് കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കം കുറിച്ചത്. കുത്തബ് മിനാര്‍ നിര്‍മിച്ചത് മുഗള്‍ രാജാവായ ഖുത്ബ്ദിന്‍ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീര്‍ ശര്‍മ പറഞ്ഞത്. കുത്തബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു.
ഈ മാസം പത്തിന് കുത്തബ് മിനാറിന് പുറത്ത് ഹനുമാന്‍ ചാലിസ ആലപിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല്‍പ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്. കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം.
യുനെസ്‌കോ അംഗീകരിച്ച പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാര്‍. 1199ലായിരുന്നു കുത്തബ് മിനാര്‍ നിര്‍മിച്ചത്. മുഗള്‍ ഭരണാധികാരി കുത്തുബുദ്ദീന്‍ ഐബക് ആണ് കുത്തബ് മിനാര്‍ പണികഴിപ്പിച്ചത്.