കോഴിക്കോട്: കീഴരിയൂരിലെ നടുവത്തൂരിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്വാറിയുടെയും, ക്രഷറിന്റെയും പ്രവർത്തനം മൂലം പ്രദേശത്തെ വീടുകളും, നടുവത്തൂർ മഹാദേവ ക്ഷേത്രത്തിനും കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. കിണർ ഇടിഞ്ഞ് താഴൽ, കുടിവെള്ള സ്രോതസ്സുകൾ വറ്റി പോകുക, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം പ്രദേശ വാസികൾ ദുരിതത്തിലാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നവർ ആവശ്യപ്പെട്ടു. നിലവിലെ പാറ പൊട്ടിച്ച് കഴിഞ്ഞതിന് ശേഷം 20ഓളം മീറ്റർ ആഴത്തിൽ മണ്ണെടുത്തിട്ടാണ് ഇപ്പോൾ പാറ പൊട്ടിക്കുന്നത്. ക്വാറിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. സുബീഷ് ഇല്ലത്ത്, സുകേഷ് പി.എം, കിഷോർ.കെ.എം, ഗിരിജ കുപ്പേരിക്കണ്ടി പങ്കെടുത്തു.