‘സ്ത്രീപക്ഷ നവകേരളം’ – കുടുംബശ്രീ സംസ്ഥാനതല ക്യാമ്പെയ്ൻ

‘സ്ത്രീപക്ഷ നവകേരളം’ – കുടുംബശ്രീ സംസ്ഥാനതല ക്യാമ്പെയ്ൻ

തിരുവനന്തപുരം: സ്തീധനത്തിനെതിരെയുള്ള കുടുംബശ്രീയുടെ പോരാട്ടം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നതിന് ഓരോ യുവതിക്കും കരുത്തു നൽകുന്ന വിധത്തിൽ സമൂഹത്തിന്റെ പൊതുബോധം ഉയർന്നു വരണം. ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് കുടുംബശ്രീക്കാണ് സ്ത്രീധനത്തിനും സ്ത്രീ പീഡങ്ങൾക്കും എതിരെയുള്ള ഈ ബോധവൽക്കരണം ഇനിയും ശക്തമായി തുടർന്നുകൊണ്ടു പോകാൻ കഴിയണം. സാമൂഹിക തിന്മകൾക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ സംവിധാനങ്ങൾ കുടുംബശ്രീക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ത്രീപക്ഷ നവകേരളം ബോധവൽക്കരണ പ്രചാരണ പരിപാടികൾക്ക് വിജയാശംസകളും നൽകി.
നവോത്ഥാനകാലം മുതൽ ഉയർത്തിക്കൊണ്ടു വന്ന മുദ്രാവാക്യത്തിന്റെ പുതിയ തലങ്ങളിലേക്കും സ്ത്രീപക്ഷ നവകേരളത്തിലേക്കും ഈ നാടിനെ നയിക്കണമെങ്കിൽ സ്ത്രീയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട’ സമീപന രേഖ ചലച്ചിത്ര താരം നിമിഷ സജയനു നൽകി പ്രകാശനം ചെയ്തു. ഉതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്-ഏകീകൃത ട്രോൾ ഫീ നമ്പറിന്റെ പ്രഖ്യാപനവും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 152 ബ്‌ളോക്കുകളിൽ നടപ്പാക്കു ക്രൈം മാപ്പിങ്ങ് പ്രക്രിയയുടെ പ്രഖ്യാപനവും നിർവഹിച്ചു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പ്‌ളാനിങ്ങ് ബോർഡ് അംഗങ്ങളായ ജിജു.പി.അലക്‌സ്, മിനി സുകുമാർ, മേയേഴ്‌സ് ചേമ്പർ ചെയർമാൻ എം.അനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ചെയർമാൻ എം.കൃഷ്ണദാസ്, പ്രസിഡന്റ്, നഗരസഭാ കൗസിലർ ഡോ.റീന.കെ.എസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പരസിഡന്റ് അഡ്വ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം, പി.എസ്.സി മെമ്പർ ആർ. പാർവതീ ദേവി, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, സി.ഡി,എസ് ചെയർപേഴ്‌സൺ വിനീത പി എന്നിവർ സിഹിതരായിരുന്നു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *