കോഴിക്കോട്: ക്യാമ്പസിനെ കാർബൺ ന്യുട്രാലിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആരംഭിച്ച ഗ്രീൻ ക്യാമ്പസ് മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്യാമ്പസിനു പുറത്തേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ച് പതിനഞ്ചോളം ഇനം വിളകളുടെ വിത്തുകൾ കൂടരഞ്ഞിയിലെ കർഷകർക്ക് സൗജന്യമായി നൽകി നമ്മുടെ സമൂഹത്തിൽ നിന്നും അന്യം നിന്നു പോയ കാർഷിക സംസ്‌കാരം ക്യാമ്പസിലൂടെ യുവാക്കളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം NIT ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ വിശദീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ ഭാവി പരിപാടികൾ ക്യാമ്പസിനുള്ളിൽ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിത്ത് ഏറ്റു വാങ്ങി സംസാരിച്ച പ്രിൻസിപ്പൽ കൃഷി ഓഫീസർ കൃഷി എന്നത് കേവലം ഒരു ജീവനോപാധി മാത്രമല്ല എന്നും സാമ്പത്തിക ഭദ്രതയോടോപ്പം മാനസിക ഉല്ലാസം പകരുന്നതു കൂടിയാണെന്നും നിലവിലെ അണുകുടുംബ സമ്പ്രദായത്തിൽ മനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണെന്നും അഭിപ്രായപ്പെട്ടു. NITN അഗ്രോ ക്ലബ് കോർഡിനേറ്റർ ഡോ ലിസ ശ്രീജിത് ക്യാപസിൽ നടപ്പിലാക്കിവരുന്ന ജൈവകൃഷി മുറകൾ വിശദീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ പി എസ് സതീദേവി, റെജിസ്ട്രാർ ഇൻ ചാർജ് ഡോ ജീവമ്മ ജേക്കബ്, , ഗ്രീൻ ക്യാമ്പസ് മിഷൻ അംഗങ്ങളായ പ്രവീൺ ബാബു, ജയൻ വി എസ്, കെ സി സുരേഷ്, ഷൈജു കെ പി, സജീഷ് പി എന്നിവരും കൂടരഞ്ഞിയെ പ്രതിനിധീകരിച്ച് കൃഷി ഓഫീസർ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേൽ ജോർജ്, കർഷകരായ വിനോദൻ എടവന, ശശികുമാർ മുണ്ടാട്ട് നിരപ്പേൽ, രാജേഷ് സിറിയക് മണിമലത്തറപ്പിൽ, അരുൺ ആൻഡ്രൂസ് നാരംവേലിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.