കോഴിക്കോട്: ഹൃദ്രോഗ ചികിത്സയിലെ അതിനൂതന ചികിത്സാരീതിയായഷോക്ക്വേവ് ഇൻട്രാവാസ്‌കുലാർലിത്തോട്രിപ്‌സി മേയ്ത്ര ഹോസ്പിറ്റലിൽവിജയകരമായി പൂർത്തിയാക്കി. 72 വയസ്സുള്ള സ്ത്രീക്കാണ് ഹൃദയധമനികളിൽകാത്സ്യം അടിഞ്ഞുണ്ടാകുന്ന ബ്ലോക്ക് മാറ്റുന്നതിനുള്ള ചികിത്സ കാർഡിയോളജി ടീം വിജയകരമായി നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഹൃദയത്തിലെ സങ്കീർണമായ കാൽസ്യം അടിഞ്ഞ ബ്ലോക്ക് നീക്കം ചെയ്യുന്നതിന് കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റ്‌സർജറി ആയിരുന്നു ഏക പ്രതിവിധി. ഇന്ന്, ഗവേഷണങ്ങളുടെയും ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ചയുടെയും ഫലമായി (ഐ.വി.എൽ) പോലുള്ള നൂതന ചികിത്സ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇതൊരിക്കലും കൊറോണറിആർട്ടറി ബൈപ്പാസ്സർജറിക്ക് പകരമല്ല. സങ്കീർണമായ കാൽസ്യം അടിഞ്ഞ ബ്ലോക്ക് ഉള്ളവർക്ക് ഈ പുതിയചികിത്സാരീതി അനുഗ്രഹമാണ്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്ക് തീർത്തും സുരക്ഷിതവുമാണെന്ന് സെന്റർഫോർഹാർട്ട് ആന്റ് വാസ്‌കുലാർകെയർവിഭാഗം അഡൈ്വസറും മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോക്ടർ അലിഫൈസൽ അഭിപ്രായപ്പെട്ടു.
കഠിനമായ നെഞ്ചുവേദനയുമായി എത്തിയ രോഗിയ്ക്ക് നടത്തിയ ആൻജിയോഗ്രാം പരിശോധനയിലാണ് കൊറോണറി ധമനിയിൽ കാത്സ്യം അടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. സാധാരണയായി ഇത്തരം കാത്സ്യംരൂപമാറ്റം ചെയ്യാൻ ഉപയോഗിക്കുന്നത് റോട്ടാബ്ലേഷൻ പോലെയുള്ള ചികിത്സയാണ്. തടസ്സം പൂർണ്ണമായിമാറ്റി ആൻജിയോപ്ലാസ്റ്റി നടത്താൻ ഇത്തരം സങ്കീർണ്ണമായ ബ്ലോക്കുകളുടെ ചികിത്സയായ ഷോക്ക്വേവ് ഇൻട്രാവാസ്‌കുലാർലിത്തോട്രിപ്‌സി വിജയകരമായി നടത്തിയത് ഒരു നാഴികക്കല്ലാണെന്ന് ചികിൽസയ്ക്കു നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം ചെയർമാനും തലവനുമായ ഡോ. ആശിഷ്‌കുമാർമണ്ഡലെ പറഞ്ഞു.
ലിത്തോട്രിപ്‌സി ബലൂൺ രക്തധമനികൾക്ക് ഉള്ളിലൂടെ കടത്തിവിട്ട് അതിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള എമിറ്റേഴ്‌സ്വഴി പൾസറ്റെൽസോണിക് പ്രഷർതരംഗങ്ങൾ വഴി കാത്സ്യം രൂപമാറ്റം വരുത്തുകയും അതിനുശേഷം ആൻജിയോപ്ലാസ്റ്റിയിലൂടെ ഷോക്ക്മാറ്റുകയും ചെയ്യുന്നു. കാത്സ്യം നീക്കംചെയ്യാൻ നിലവിലുള്ള ചികിത്സാരീതികൾക്ക് പരിമിതികൾ ഉണ്ട്. ഇൻട്രാവാസ്‌കുലാർലിത്തോട്രിപ്‌സിയിലൂടെ കാത്സ്യംരൂപമാറ്റം വരുത്തിവളരെ ഫലപ്രദമായും സുരക്ഷിതമായും ബ്ലോക്കിന്റെ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.