കോഴിക്കോട് : കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ മാസ്‌കെയർ ഫാമിലി സ്‌കീമിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര മുൻഗവർണർ കെ.ശങ്കരനാരായണൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. സിറ്റിബാങ്കിൽ തയ്യാറാക്കിയ ഓൺലൈൻസംവിധാന ചടങ്ങിൽ ബാങ്ക് ചെയർമാൻജി.നാരായണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയക്യഷ്ണൻ പ്രോജക്ട് വിശദീകരിച്ചു. മാസ്‌കെയറിന്റെ ഓൺലൈൻ ഉദ്ഘാടനം കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ ധന്യ സുരേഷ് ഐ.എ.എസ് നിർവ്വഹിച്ചു. സ്‌കീമിലേക്കുള്ള ആദ്യ നിക്ഷേപം കോഴിക്കോട് സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ എ.ജെ ബാബുവിൽ നിന്ന് ബാങ്ക് ചെയർമാൻ ജി.നാരായണൻകുട്ടി മാസ്റ്റർ സ്വീകരിച്ചു. എം.വി.ആർ കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ.ജയേന്ദ്രൻ. എം.വിആർ കാൻസർ സെന്റർ സിഇഒ ഡോ.മുഹമ്മദ് ബഷീർ, ബാങ്ക് ഡയറക്ടർമാരായ സി.ഇ ചാക്കുണ്ണി, അഡ്വ.കെ.പി രാമചന്ദ്രൻ, ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കെ.പി നന്ദു, എന്നിവർ സംബന്ധിച്ചു. ബാങ്ക് ജനറൽ മാനേജർ സജു ജെയിംസ് സ്വാഗതവും, അസിസ്റ്റന്റ് ജനറൽ മാനേജർ രാഗേഷ് കെ. നന്ദിയും പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണബാങ്കും, എം.വി.ആർ കാൻസർ സെന്ററും ചേർന്ന് നടപ്പാക്കുന്ന സൗജന്യകാൻസർ ചികിത്സാപദ്ധതിയായ മാസ്‌കെയർ ഫാമിലിയിൽ ഒരു കുടുംബത്തിലെ ഒരു അംഗം 15,000രൂപ വീതം കാലിക്കറ്റ് സിറ്റിബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുമ്പോൾ ഒരാൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സക്കായി ലഭിക്കും. ഒരു കുടുംബത്തിലെ പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കളുടെ ആകെ വിഹിതം ആ കുടുംബത്തിലെ അംഗത്തിന്റെ ചികിത്സക്കായി പ്രയോജനപ്പെടുത്താമെന്നതാണ് മാസ്‌കെയർ ഫാമിലി സ്‌കീമിന്റെ പ്രത്യേകത. ഓൺലൈൻ പോർട്ടൽ : masscare.calicutcitybank.com