ഡോ.ശ്യാമ പ്രസാദ് മുഖർജി ജന്മദിനം

കോഴിക്കോട് : ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ  ജന്മദിനത്തിൽ ബി.ജെ.പി. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കോർ കമ്മിറ്റി അനുസ്മരണ യോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി. എം ടി.രമേശ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രിയും ,പ്രതിപക്ഷ നേതാവും ജനസംഘം സ്ഥാപകനുമായ ഡോ ശ്യാമപ്രസാദ് മുഖർജി ഉയർത്തി പിടിച്ച ആദർശം നമുക്ക് എല്ലാവർക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ ശ്യാമ പ്രസാദ് മുഖർജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. കോർ കമ്മിറ്റി യോഗത്തിൽ നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, മേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ , ജില്ല വൈസ് പ്രസിഡന്റ്മാരായ അഡ്വ. കെ.വി. സുധീർ ,എം സി .ശശിന്ദ്രൻ, ജില്ല സെക്രട്ടറിമാരായ എം രാജിവ്കുമാർ , കൗൺസിലർ
ഇ.പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.പ്രകാശൻ സ്വാഗതവും പി.രജിത് കുമാർ നന്ദിയും പറഞ്ഞു.

ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *