തിരുവനന്തപുരം : ഹോം ലോണുകൾ തടസ്സരഹിതമായും വേഗത്തിലും ലഭിക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് തത്കാൽ ലോഞ്ച് ചെയ്തു. പ്രൊജക്ട് തത്കാലിന്റെ ഉദ്ഘാടനം എസ് ബി ഐ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് എസ് ബി ഐ തിരുവനന്തപുരം ശാഖയിലെ ആർ എ പി സി – 1 ആർ എ പി സി – II സെന്ററുകളിൽ നിർവഹിച്ചു. ഹോം ലോണുകൾ തടസ്സങ്ങൾ കൂടാതെ വേഗത്തിൽ നൽകുവാൻ തത്കാൽ ടെസ്കുകൾ പ്രവർത്തിക്കുമെന്നും, ജൂലൈ 1 മുതൽ എസ് ബി ഐ ഹോം ലോണിന് മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ പലിശയായ 6.95 % മാത്രം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർത്ഥസാരഥി പത്ര (ജനറൽ മാനേജർ), രാധാകൃഷ്ണൻ.എസ് ,ഡിജിഎം (ബി ആന്റ് ഒ), സതീഷ് മോഹൻ റാവു കബഡ്, ഡി ജി എം (ആർ ഇ എച്ച് ബി യു ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.