എഴുത്തും ജീവിതവും

സർഗ്ഗശേഷി കൈമുതലായുള്ളവർ ജീവിതത്തിന്റെ മേഖലകളിൽ സേവനമനുഷ്ഠിക്കുമ്പോഴും അവരുടെ സാഹിത്യ സംഭാവന സമൂഹത്തിന് നൽകികൊണ്ടേയിരിക്കും. ഡോ.ബി.സന്ധ്യ സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെൻറിൽ ഉന്നതപദവിയിലിരിക്കുമ്പോഴും സാഹിത്യ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്. ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങൾ അവരിൽ നിന്നും വായനാ ലോകത്തിന് ലഭിച്ചിട്ടുണ്ട്. ആശയങ്ങളുടെ ആഴത്തിലുള്ള അന്വേഷണം നടത്തി സർഗ്ഗ സൃഷ്ടി നടത്തുന്ന ഡോക്ടർ ബി.സന്ധ്യയുമായി പീപ്പിൾസ്‌റിവ്യൂ റിപ്പോർട്ടർ കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം.

sandhya
           ഡോ.ബി.സന്ധ്യ IPS

 

ഡോ.ബി സന്ധ്യ 1963-ൽ പാലായിൽ ജനിച്ചു. എസ് ഭരതദാസും കാർത്തിയാനിയുമാണ് മാതാപിതാക്കൾ. ഭർത്താവ് ഡോ.മധുകുമാർ.കെ. അമ്പലപ്പുഴ സെന്റ് ആന്റണീസ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം 1988-ൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ പ്രവേശിച്ചു. 1997 ൽ തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ടായിരികെ ഏറ്റവും നല്ല പോലീസ് ജില്ലക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫി തൃശൂർ ജില്ലക്കായിരുന്നു. സ്തുത്വർഹ സേവനത്തിനുള്ള പോലീസ് മെഡൽ നേടിയിട്ടുണ്ട്. 2006 – 2007 ൽ നിയമപാലകർക്ക് വേണ്ട കൈപ്പുസ്തകം തയ്യാറാക്കാൻ ക്ഷണം. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ പോലീസ് അവാർഡ് (ബാലവാടി), ഇടശ്ശേരി അവാർഡ് (നീലക്കൊടുവേലിയുടെ കാവൽക്കാരി), അബുദാബി ശക്തി അവാർഡ് (ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾ) തുടങ്ങി പലതും ലഭിച്ചിട്ടുണ്ട്. അവാർഡ് തുകകൾ ഒന്നും സ്വീകരിച്ചിട്ടില്ല. രാമായണത്തിന്റെ മറ്റൊരു ആഖ്യാനമാണ് ഡോ.സന്ധ്യ രചിച്ച നോവൽ (ഇതിഹാസത്തിന്റെ ഇതളുകൾ) ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി വാണീക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള സമ്പമായ ഉദ്യമമാണ് ഡോ.ബി സന്ധ്യയുടെത്. വായനക്കാരുടെ പ്രീതി നേടിയെടുത്ത ഈ നോവലിനെക്കുറിച്ചുള്ള ഒരു വിശകലനം കൂടിയാണ് ഈ അഭിമുഖം.

 

 

തത്വ ശാസ്ത്രപരമായും ധർമ്മ ശാസ്ത്രപരമായും മാനങ്ങളുള്ള ഒരു കൃതിയാണ് രാമായണം. അതിന്റെ സൗന്ദര്യശാസ്ത്രത്തിലോ, സന്ദേശമായ ഉൾക്കാഴ്ചയിലോ, പരിഷ്‌കരണ സമ്പ്രദായത്തിലോ, ഏതിലാണ് ആ കൃതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ?

അങ്ങനെയുള്ള ഒരു പഠനമല്ല അത്. അതായത് ഇന്നെത്ത കാലത്താണെങ്കിലും കഴിഞ്ഞകാലത്താണെങ്കിലും ഉള്ള ഒരു കഥയാണെന്ന് തോന്നി. എക്കാലത്തേക്കും. അത് ആവിഷ്‌കരിക്കാനുള്ള ഒരു ശ്രമം.

രാമന്റെ കഥാപാത്ര സൃഷ്ടി ഭരതനും മാണ്ഡവിക്കും താഴെയായിട്ടാണ് കാണുന്നത്. എന്താണ് കാരണം ?

അങ്ങനെ ഒരാളിനെയും തരം താഴ്ത്തിയല്ല കാണുന്നത്. രണ്ട് പേരുടെയും കണ്ണുകളിലൂടെ ഒരു പക്ഷേ രാമായണത്തെ കാണുന്നുണ്ടാകും. വാൽമീകിയെ തന്നെ അതിൽ ആവിഷ്‌കരിച്ചിട്ടുണ്ടല്ലോ…

യുദ്ധം ഒഴിവാക്കി സീതയെ നേടാൻ കഴിയാത്ത രാമന്റെ അപ്രമാഭിത്വം എഴുത്തുകാരി ചോദ്യം ചെയ്യുന്നുണ്ട്. ഇത് എത്രത്തോളം നീതി യുക്തമാണ് ?

അതായത് നോവലെഴുതുമ്പോൾ നമ്മുടെ ആവിഷ്‌കാര സ്വാതന്ത്രം ഉപയോഗിച്ചാണെഴുതുന്നത്. രാമൻ യുദ്ധം ഒഴിവാക്കി എന്നതായിട്ടൊന്നും അതിൽ പറഞ്ഞിട്ടില്ല.

പുതിയകാല സ്ത്രീഘടനയിൽ മാണ്ഡവിയെ കയറ്റി വയ്ക്കുന്നതായി തോന്നുന്നു. രചനയുടെ കാലഘടന എങ്ങനെയാണ് സ്വീകരിച്ചത്.?

അത് ആമുഖമായിതന്നെ ആ കുറിപ്പിനകത്തുണ്ട്. കാലഘടന വ്യക്തമാക്കാൻ കഴിയില്ല. അതും നിശ്ചയിക്കാൻ പ്രയാസമാകയാൽ കാലഘടന നോവലിന് അത്യാവശ്യമാണെന്ന് തോന്നിയതുമില്ല.

ആര്യൻ സംസ്‌കൃതപദമാണെന്ന്  പറയുകയും ആര്യസംസ്‌കൃതിയെ നിഷേധിക്കുകയും ചെയ്യുന്നത് പരസ്പര വൈരുദ്ധ്യമല്ലേ ?

ആര്യ സംസ്‌കാരം ദ്രാവിഡ സംസ്‌കാരം എന്ന്  വേർതിരിച്ചിരിക്കുന്നത് ബ്രീട്ടീഷ് സംസ്‌കാരമാണ്. ഹാരപ്പൻ സംസ്‌കാരത്തിന് ശേഷമുള്ള ഒരു കാലഘട്ടമായിട്ടാണിത്. ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും ആ കഥകൾ നമുക്ക് കാണാം. ആര്യ-ദ്രാവിഡ വേർതിരിവ് ഒരു കൃത്രിമമായിട്ടാണ് കാണുന്നത്. ഒരു ചരിത്ര ഗവേഷകയായിട്ടല്ലല്ലോ നോവലെഴുതുന്നത്. സരയൂ നദീതീരത്തായാലും ഓരോ സംസ്‌കാരം ഉരുതിരിഞ്ഞിട്ടുള്ളത്. ഒരു സംസ്‌കൃതി മറ്റൊരു സംസ്‌കൃതിക്കെതിരല്ല. മാനവ സംസ്‌കാരം അത്തരത്തിലാണ്. അതായത് ആ സ്ഥലത്തെ മണ്ണുമായി, ജീവജാലങ്ങളുമായി മനുഷ്യർക്കുള്ള ബന്ധമാണ് മാനുവലേറ്റ് ചെയ്തിരിക്കുന്നത്. ഒരു സംസ്‌കാരവും മറ്റൊരു സംസ്‌കാരത്തിന് ഏതിരല്ല ആത്യന്തികമായി മനുഷ്യൻ ഒന്നാണ്. മാനവികത മുഴുവൻ അവകാശപ്പെട്ടതാണ്. മനസ്സിനെ സംസ്‌കരിക്കുന്നതാണ് സംസ്‌കാരം.

‘എനിക്കിങ്ങനെയേ ആവാൻ കഴിയൂ’ എന്ന് പറയുന്നത് കവിയുടെ വിലാപമാണോ അതോ പ്രശ്‌നസങ്കീർണ്ണമായ ലോകത്തിനോടുള്ള എതിർപ്പാണോ ?

അത് ഒരു കവിതയല്ലേ. ആക്ഷേപ ഹാസ്യമുള്ള ഒരു കവിത അത്രയേയുള്ളൂ…

ചെറിയ കുട്ടിയായിരിക്കുമ്പോൾ അക്ഷരോപാസന ആരംഭിച്ചതായി എഴുതിയിട്ടുണ്ട്. ആദ്യ രചന ഓർമ്മയുണ്ടോ ?

ഒരു ആനയെക്കുറിച്ചുള്ള കവിതയാണെന്ന് തോന്നുന്നു.

മതിലുകളില്ലാത്ത മാനവികത എന്ന് പറയുന്നത് ഒരു ഉട്ടോപ്യൻ സങ്കൽപ്പമല്ലേ?

അതായത് മതിലുകൾ കെട്ടിത്തിരിക്കാതിരിക്കുക. മാനവികത എന്ന് പറയുന്നത് പരസ്പര വൈരുദ്ധ്യം മാനവികതയിൽ തന്നെയാണല്ലോ. 60 വർഷം മുൻപ് ഹരിത വിപ്ലവം ഉണ്ടായിരുന്നു. പിന്നെ എലിമേറ്റ് എഞ്ചിനീയറിംഗ് കൃത്രിമമായി മഴ പെയ്യിക്കുന്നത്. അതായത് കേരളത്തിനാവിശ്യമായ മഴ പെയ്യിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് അതൊക്കെ.

സാഹിത്യരംഗത്തേക്ക് കടന്നുവരാനുള്ള സാഹചര്യം, ഔദ്യോഗിക ജീവിതത്തിൽ എഴുത്തും വായനയും കരുത്ത് പകരുന്നുണ്ടോ?

അതെ, തീർച്ചയായും ഉണ്ട്. കുട്ടിക്കാലം മുതലെ എഴുതുന്നു. എഴുത്ത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. സിവിൽ സർവ്വീസിലേക്ക് കടന്നുവരാൻ കഴിഞ്ഞു. പിഎച്ച്ഡി ആണെങ്കിലും എഴുത്തും വായനയും ഔദ്യോഗിക ജീവിതത്തിന് വളരെയേറെ സഹായകമാണ്.

‘നീലക്കൊടുവേലിയുടെ കാവൽക്കാരി’ ഇത് മീനച്ചിലാറിന്റെ പശ്ചാത്തലത്തിലെഴുതിയ ഒരു നോവലാണ്. ഇതേ പശ്ചാത്തലത്തിൽ 1995ൽ അരുന്ധതി റോയ് ‘കൊച്ചുരാജ്യങ്ങളുടെ ഒടയ തമ്പുരാൻ’ എന്ന നോവലിൽ മീനച്ചിലാറിന്റെ സാധ്യതയെ കുറേക്കൂടി ജൈവപരമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഇതേക്കുറിച്ച്?

ഞാൻ പറഞ്ഞിരിക്കുന്നത് അതിന്റെ ഉദ്ഭവസ്ഥാനത്തെക്കുറിച്ചാണ്. ഞാൻ വളർന്ന സാഹചര്യം, അവിടുത്തെ ഭാഷ, അതൊക്കെയാണ് അതിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഈ നോവലിൽ ‘സുജാത’ എന്ന പെകുട്ടിയാണല്ലോ പ്രധാന കഥാപാത്രം. ഇവർ രാഷ്ട്രീയപ്രവർത്തക ആകുന്നുണ്ട്. ഒരു പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കുകയും സമൂഹത്തിലെ പ്രതിലോമശക്തികളുടെ ഇടപെടൽ മൂലം രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നീടവൾ ഐപിഎസ് നേടി. തന്റെ സേവനം സ്തുത്യർഹവും സാഹസികവുമായി നിർവ്വഹിക്കുകയും ചെയ്തു. മഹത്തായ ആശയങ്ങൾക്ക് ഒട്ടും ദാരിദ്ര്യമില്ലാത്ത നാടാണ് ഭാരതം. സുജാതയെപ്പോലെ സാമൂഹ്യ-രാഷ്ട്രീയ-സിവിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ആശയങ്ങളിൽ എത്രത്തോളം മുന്നോട്ട് പോകാൻ സാധിക്കും?

അത് നോവലിലെ ഒരു കഥാപാത്രമാണല്ലോ. ആശയങ്ങൾ പ്രവർത്തനത്തിലൂടെ നടപ്പാക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്കിടയിലുണ്ടല്ലോ..!

‘ഇതിഹാസത്തിന്റെ ഇതളുകൾ’ എന്ന നോവലിൽ രത്‌നാകരൻ എന്ന കൊള്ളക്കാരനെ സന്യാസമാർഗ്ഗത്തിലേക്ക് തിരിച്ചുവിട്ടത് സപ്തർഷികളല്ല, മറിച്ച് സീതയാണ് എന്ന സിദ്ധാന്തം കൊണ്ടുവരുന്നുണ്ടല്ലൊ. ഇത് നോവലിന് എന്ത് ഗുണമാണ് ചെയ്തിട്ടുള്ളത്?

ഗുണദോഷം നോക്കിയല്ലാ, അത് ആവിഷ്‌കരിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന കഥ ആ സമയത്ത് നമ്മുടെ വിരൽത്തുമ്പിൽ വരുതുതാണ് എഴുതുന്നത് എന്ന്  മാത്രം.

ലോക വനിതാ ദിനത്തെക്കുറിച്ച് എന്തുപദേശമാണ് നൽകാനുള്ളത്? പിന്നെ ‘Every Day is the Womens Day’ എല്ലാ ദിവസവും വനിതകൾക്കുള്ളതാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടോ?എല്ലാ രംഗത്തും ഇന്ന് സ്ത്രീകൾ പുരുഷൻമാർക്കൊപ്പമാണല്ലോ. ഏതൊരു മേഖലയിലും വെട്ടിത്തിളങ്ങാൻ സാധിക്കുന്ന പ്രാഗൽഭ്യവും, കഴിവും സ്ത്രീകൾക്കിന്നുണ്ട്. അതിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതായിട്ടുണ്ടോ?

പുരുഷൻമാർ കയ്യൂക്ക് കാണിച്ച് സ്ത്രീകളെ ഒതുക്കി നിർത്തുന്ന ഒരു രീതി, അവർക്ക് സമൂഹത്തിൽ തുല്യത കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. സാമൂഹികമായും സാമ്പത്തികമായും 50 ശതമാനം വരുന്ന സ്ത്രീകൾക്ക് അവരുടെ കഴിവുകൾ സമൂഹത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ഇതിനെതിരെ വ്യാപകവും ക്രിയാത്മകവുമായ ഒരു ബോധവർക്കരണം ആവശ്യമാണ്.

ലേഖകൻ – കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ

 

Share

Leave a Reply

Your email address will not be published. Required fields are marked *