ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി കമല്‍നാഥ്. തിങ്കളാഴ്ച കമല്‍നാഥ് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നില്ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമല്‍നാഥിന്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
2018 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ ജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേവലം 23 എംഎല്‍എമാരുടെ മാത്രം പിന്തുണയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് ലഭിച്ചത്. ഇതോടെ കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുകയായിരുന്നു.