ആമസോണിന്റെ ഓഹരി വിപണി ഇടിഞ്ഞു

ആമസോണിന്റെ ഓഹരി വിപണി ഇടിഞ്ഞു

ന്യൂഡല്‍ഹി : ഓഹരി വിപണിയെ കൊറോണ വൈറസ്  പിടിച്ചു കുലുക്കാന്‍ തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ പണക്കാരനായ ആമസോണ്‍ സിഇഒ ജെഫ് ബെസോസിന് പ്രതിദിനം നഷ്ടമാകുന്നത് 7 ബില്യണ്‍ ഡോളര്‍.
ആമസോണിന്റെ ഓഹരിവിലയിലും            കൊറോണ പ്രതിഫലിച്ചതോടെയാണ് ഈ നഷ്ടം. ഒറ്റരാത്രി കൊണ്ട് ബെസോസിന്റെ സമ്പത്ത് 117 ബില്യണ്‍ ഡോളറില്‍ നിന്നും 110 ബില്യണായി കുറഞ്ഞെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊറോണ മൂലം കനത്ത നഷ്ടം നേരിടുന്ന മേഖലകളില്‍ ഒന്ന് സാങ്കേതിക വിഭാഗമാണ്. കഴിഞ്ഞമാസം മാത്രം 18 ദശലക്ഷം ഡോളറാണ് ബെസോസിന് നഷ്ടമായത്.
Share

Leave a Reply

Your email address will not be published. Required fields are marked *