ന്യൂഡല്‍ഹി : ഓഹരി വിപണിയെ കൊറോണ വൈറസ് പിടിച്ചു കുലുക്കാന്‍ തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ പണക്കാരനായ ആമസോണ്‍ സിഇഒ ജെഫ് ബെസോസിന് പ്രതിദിനം നഷ്ടമാകുന്നത് 7 ബില്യണ്‍ ഡോളര്‍.
ആമസോണിന്റെ ഓഹരിവിലയിലും കൊറോണ പ്രതിഫലിച്ചതോടെയാണ് ഈ നഷ്ടം. ഒറ്റരാത്രി കൊണ്ട് ബെസോസിന്റെ സമ്പത്ത് 117 ബില്യണ്‍ ഡോളറില്‍ നിന്നും 110 ബില്യണായി കുറഞ്ഞെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊറോണ മൂലം കനത്ത നഷ്ടം നേരിടുന്ന മേഖലകളില്‍ ഒന്ന് സാങ്കേതിക വിഭാഗമാണ്. കഴിഞ്ഞമാസം മാത്രം 18 ദശലക്ഷം ഡോളറാണ് ബെസോസിന് നഷ്ടമായത്.