കാൻസർ ചികിത്സാ രംഗം നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ ചികിത്സാ സൗകര്യമൊരുക്കി കോഴിക്കോട് മിംസ് ഹോസ്പിറ്റൽ. കാൻസർ എന്ന രോഗത്തെ മഹാരോഗമായി കണ്ട് ഭയപ്പെടേണ്ടതല്ലെന്നും കൃത്യമായ ചികിത്സയോട്കൂടി അതിനെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും പറയുകയാണ് മിംസിലെ ഓങ്കോളജി ഡിപാർട്‌മെന്റിലെ സീനിയർ സ്‌പെഷലിസ്റ്റായ അബ്ദുൽ മാലിക്. ലോകത്തിലെ കാൻസർ ചികിത്സ രംഗത്ത് ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച ടെക്‌നോളജികൾ ആസ്റ്റർ മിംസിൽ ലഭ്യമാണ്. ഓങ്കോളജിയിൽ അതിവേഗം മാറ്റം വരുന്ന മെഡിക്കൽ സ്‌പെഷാലിറ്റി ആയതിനാൽ കാൻസർ പരിചരണത്തിന് ഏറ്റവും പുതിയ മുന്നേറ്റങ്ങൾ അറിയുക എന്നത് പ്രധാനമാണ്.
നിലവിലുള്ള മികച്ച മെഷിനറികൾക്ക് പുറമെ മിംസിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ റേഡിയേഷൻ മെഷീനാണ് ട്രൂബിം എസ്ടിഎക്‌സ് മോഡൽ. ഇതിലൂടെ ട്രീറ്റ്‌മെന്റിനിടയിൽ വളരെ സൂക്ഷ്മമായ കൃത്യതയോടെ റേഡിയേഷൻ നൽകാൻ സാധിക്കുന്നതാണ്. സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പിയിലൂടെ സർജറി സാധ്യമല്ലാത്ത രോഗികൾക്ക് റേഡിയേഷൻ നൽകി ചികിത്സ നൽകാൻ സാധിക്കുന്നു. കൂടാതെ ട്യൂമർ ട്രാക്ക് ചെയ്യാനും അവ നീങ്ങുന്നത് കൃത്യമായി കാണാനും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ഈ അത്യാധുനിക സാങ്കേതികതയാൽ സാധിക്കുന്നു. സിനിമാറ്റിക്ക് സിടി സ്‌കാനിലൂടെ റേഡിയേഷൻ നൽകുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്ക്കാൻ സാധിക്കുന്നു. സാധാരണ കോശങ്ങളെ റേഡിയേഷൻ ചെയ്യുമ്പോൾ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒഴിവാക്കാൻ സാധിക്കുന്നതാണ് പാർശ്വഫലങ്ങൾ കുറയാൻ സഹായകരമാകുന്നത്. ട്രീറ്റ്‌മെന്റ് ടൈം ഇരുപത് മിനിട്ടെടുത്തിരുന്നത് ഇപ്പോൾ രണ്ട് മിനിറ്റിനുള്ളിൽ സാധിക്കുന്നു.
കേരളത്തിൽ പുരുഷൻമാർക്കിടയിൽ ലംഗ് കാൻസറും സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറുമാണ് കൂടുതൽ കാണാറുള്ളതെന്ന് ഡോക്ടർ അബ്ദുൽ മാലിക് വ്യക്തമാക്കുന്നു. ജീവിതശൈലിയാണ് ഇതിന് ഒരു കാരണം. പുകയില ഉൽപ്പന്നങ്ങളും മദ്യപാനവും പുരുഷൻമാർക്ക് വില്ലനാകുമ്പോൾ അമിതമായ ഈസ്ട്രജൻ ഹോർമ്മോണിന്റെ ഉപയോഗമാണ് സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ ഉണ്ടാകാനുള്ള കാരണം. ഇതുപത് ശതമാനം ജനിതകമായ കാരണങ്ങളും എൺപത് ശതമാനം ജീവിതശൈലിയുമാണ് കാൻസറുകൾ തേടിയെത്താനുള്ള കാരണം. എന്നാൽ കാൻസറിനെ ഭയപ്പെടാതിരിക്കേണ്ടതും ചികിത്സയ്ക്ക് അത്യാവശ്യമായ കാര്യമാണ്. കാരണം ഇന്ന് കാൻസർ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ്. അതിനുള്ള അത്യാധുനിക സാങ്കേതികതകൾ ആരോഗ്യ മേഖലയിൽ ലഭ്യമാകുന്നുണ്ട്.
കാൻസർ ചികിത്സയെ കൂടാതെ മിംസിൽ ഇപ്പോൾ താക്കോൽ ദ്വാര ശാസ്ത്രക്രിയകളേക്കാൾ ഫലപ്രദമായ റോബോട്ടിക് സർജറി ചെയ്യാൻ കഴിയും. മറ്റുള്ള ശസ്ത്രക്രിയ ചെയ്യുമ്പോൾ വേണ്ടിവരുന്ന കൂടുതൽ വിശ്രമത്തിന്റെ ആവശ്യം ഇത്തരം ശാസ്ത്രക്രിയകൾക്കില്ല. രണ്ട് ദിവസത്തിന് ശേഷം രോഗിക്ക് ഡിസ്ചാർജ്ജ് ചെയ്യാനാവുന്നതാണ്. ബോൺ മാരോ മാറ്റിവെക്കുന്നതിനുള്ള ശാസ്ത്രക്രിയക്കുള്ള സൗകര്യം മിംസിൽ ഉടനെ ലഭ്യമാകും. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നീ രോഗാവസ്ഥയുള്ള രോഗികൾക്കാണ് ഇത് ആവശ്യമാകുന്നത്.
2001 ൽ സ്ഥാപിതമായ കോഴിക്കോട് മിംസ് ഇതുവരെ ആരോഗ്യശാസ്ത്ര രംഗത്ത് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും കുറഞ്ഞ ചിലവിൽ രോഗികൾക്ക് ആശ്വാസം പകരാനായി എത്തിച്ചിട്ടുണ്ട്. മലബാറിലെ ആരോഗ്യ രംഗത്ത് ഒഴിച്ചുകൂടാനാകാത്തതാണ് മിംസിന്റെ സ്ഥാനം.