ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു

ടെലഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു

പ്രശസ്ത സമൂഹമാധ്യമമായ ടെലഗ്രാം അവരുടെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. നിരവധി ഫീച്ചറുകളാണ് പ്രീമിയം ഉപഭോക്താക്കള്‍ക്കായി കമ്പനി നല്‍കുന്നത്.

 

• 4 ജി.ബി അപ്‌ലോഡ്‌സ്

ടെലഗ്രാം നമുക്ക് അണ്‍ലിമിറ്റഡ് ക്ലൗഡ് സ്‌റ്റോറേജും 2 ജി.ബി വരെയുള്ള സിംഗിള്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമാണ് തരുന്നത്. എന്നാല്‍ പ്രീമിയം എടുത്തവര്‍ക്ക് 4 ജി.ബി വരെയുള്ള ഫയലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.

(പ്രീമിയം എടുക്കാത്തവര്‍ക്കും ഈ 4 ജി.ബി വരുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.)

• വേഗതയാര്‍ന്ന ഡൗണ്‍ലോഡിങ്

നിലവില്‍ ടെലഗ്രാം ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമാണ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ കുറഞ്ഞ വേഗത. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതിലൂടെ ഫാസ്റ്റസ്റ്റ് പോസിബിള്‍ സ്പീഡ് (Fastest Possible Speed) ലഭിക്കും എന്നാണ് ടെലഗ്രാം പറയുന്നത്.

• Doubled limits

ടെലഗ്രാമിലെ ഏറെക്കുറെ എല്ലാ limitations ഉം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതിലൂടെ ഇരട്ടിയാക്കി ഉയര്‍ത്താം.
ജോയിന്‍ ചെയ്യാവുന്ന പരമാവധി ചാനലുകളുടെ / സൂപ്പര്‍ ഗ്രൂപ്പുകളുടെ എണ്ണം 500 ല്‍ നിന്ന് 1000 ആയി ഉയരും.
10 നു പകരം 20 ചാറ്റ് ഫോള്‍ഡറുകള്‍ ഉണ്ടാക്കാം, ഓരോന്നിലും 200 ചാറ്റുകള്‍ വരെ ചേര്‍ക്കാം.
ടെലഗ്രാം ആപ്പില്‍ നാലാമത് ഒരു ടെലഗ്രാം അക്കൗണ്ട് കൂടി ലോഗിന്‍ ചെയ്യാം.
മെയിന്‍ ചാറ്റ് ലിസ്റ്റില്‍ 10 ചാറ്റുകള്‍ വരെ പിന്‍ ചെയ്യാം.
10 സ്റ്റിക്കറുകള്‍ ഫേവറേറ്റ് ചെയ്യാം, 400 GIF സേവ് ചെയ്തിടാം.
20 പബ്ലിക് ചാനല്‍ / ഗ്രൂപ്പ് ലിങ്കുകള്‍ വരെ റിസര്‍വ് ചെയ്യാം.
കുറെ കൂടി വലിയ ബയോ with link ചേര്‍ക്കാം, വലിയ media captions add ചെയ്യാം…

• വോയിസ് ടെക്‌സ്റ്റ്

വോയ്സ് മെസ്സേജുകള്‍ക്ക് അരികിലായി ഒരു transcription ബട്ടണ്‍ ഉണ്ടാവും. ഇതില്‍ ക്ലിക്ക് ചെയ്ത് വോയിസ് കേള്‍ക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ അതില്‍ ഉള്ള കാര്യങ്ങള്‍ ടെക്‌സ്റ്റ് ആയി വായിക്കാം.

• Unique Stickers

ചാറ്റുകള്‍ കൂടുതല്‍ ആകര്‍ഷകവും expressive ഉം ആക്കാന്‍ പ്രീമിയം ഉപഭോക്താക്കള്‍ക്കു മാത്രമായുള്ള full screen animations ഓടുകൂടിയ സ്റ്റിക്കറുകള്‍. ഈ സ്റ്റിക്കറുകള്‍ പ്രീമിയം ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും കാണാന്‍ സാധിക്കും.

• Unique Reactions

പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ 10 ലധികം പുതിയ emojis ഉപയോഗിച്ച് മെസ്സേജുകള്‍ക്ക് react ചെയ്യാന്‍ സാധിക്കും.

• Chat Management

മെയിന്‍ ചാറ്റ് ലിസ്റ്റിലെ all chats നു പകരം നമുക്ക് ഇഷ്ടമുള്ള ചാറ്റ് ഫോള്‍ഡര്‍ ആദ്യം വരുന്ന രീതിയില്‍ സെറ്റ് ചെയ്യാം.
പ്രീമിയം എടുത്ത എല്ലാവര്‍ക്കും non-contacts ല്‍ നിന്നുള്ള ചാറ്റുകള്‍ auto archive ചെയ്യാനുള്ള settings ലഭിക്കും.

• Animated Profile Pictures

പ്രീമിയം ഉപഭോക്താക്കളുടെ animated profile പിക്ചറുകള്‍ ടെലഗ്രാമില്‍ എല്ലായിടത്തും animated ആയിത്തന്നെ കാണാം. (നോണ്‍ പ്രീമിയം ഉപഭോക്താക്കളുടേത് പ്രൊഫൈല്‍ തുറക്കുമ്പോള്‍ മാത്രമാണ് കാണാന്‍ കഴിയുക)

• Premium Badges

പ്രീമിയം എടുത്തവരുടെ പേരിനൊപ്പം star രൂപത്തിലുള്ള ഒരു സ്‌പെഷ്യല്‍ ബാഡ്ജ് കൂടി ഉണ്ടായിരിക്കും.

• Premium App Icons

ഹോം സ്‌ക്രീനിലേക്ക് ആഡ് ചെയ്യാവുന്ന സ്‌പെഷ്യല്‍ ആപ്പ് ഐക്കണുകള്‍.

• No Ads

പബ്ലിക് ചാനലുകളില്‍ വരുന്ന ടെലഗ്രാമിന്റെ ഭാഗത്തുനിന്നുള്ള sponsored messages പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കില്ല.

ഒരു മാസത്തേക്ക് 349 രൂപ നല്‍കി @PremiumBot വഴിയാണ് ടെലഗ്രാമിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ കഴിയുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *