കളമശേരി സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശേരിയിലുണ്ടായ സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സ്‌ഫോടനം നടന്നത് മൂന്ന് തവണയെന്ന് ദൃക്‌സാക്ഷികള്‍; ഉന്നത പൊലീസ് സംഘം കളമശേരിയില്‍,അന്വേഷണം ആരംഭിച്ചു

എറണാകുളം: കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ ഉഗ്രസ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍. എകദേശം 2400ലേറെപ്പോര്‍ സെന്ററിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക്