ഐ.പി.എല്‍ 16ാം സീസണിന് നാളെ കൊടിയേറ്റം

ഐ.പി.എല്‍ 16ാം സീസണിന് നാളെ കൊടിയേറ്റം

ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും

അഹമ്മദാബാദ്: ഇനി രണ്ടുമാസക്കാലം ഐ.പി.എല്‍ പൂരമാണ്. കുട്ടിക്രിക്കറ്റിന്റെ വീറും വാശിയും ആവേശവും നിറഞ്ഞ പുതിയ സീസണിന് നാളെ തുടക്കമാകും. 16ാമത് പരുഷ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുമ്പോള്‍ ചെന്നൈക്കായി തല ധോണി വീണ്ടും ക്യാപ്റ്റന്റെ കുപ്പായമണിയും. കിരീടം നിലനിര്‍ത്താന്‍ ഗുജറാത്തും കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ചെന്നൈയും കൊമ്പുകോര്‍ക്കുമ്പോള്‍ സീസണിലെ ആദ്യ മത്സരത്തില്‍ പൊടിപാറുമെന്ന് ഉറപ്പാണ്. ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്ല്യംസണ്‍ മാത്യു വെയ്ഡ്, വൃദ്ധിമാന്‍ സാഹ ഉള്‍പ്പെടെയുള്ള അനുഭവ സമ്പത്തുള്ളവരും ശുഭ്മാന്‍ ഗില്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, ഓഡിയന്‍ സ്മിത്ത്, ജയന്ത് യാദവ്, അല്‍സാരി ജോസഫ് ഉള്‍പ്പെടെയുള്ള യുവ താരങ്ങളും ഗുജറാത്തിന്റെ പ്രതീക്ഷകളാണ്.

ചെന്നൈയിലേക്കെത്തുമ്പോള്‍ ഇത്തവണയും വയസ്സന്‍ പടയെന്ന ചീത്തപേര് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അജിന്‍ക്യ രഹാനയും അമ്പാട്ടി റായിഡുവും മോയീന്‍ അലിയും ജഡേജയുമെല്ലാം 30ന് മുകളില്‍ പ്രായമുള്ളവരാണ്. എന്നാല്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്‌സ് ടീമിലുള്ളത് ചെന്നൈക്ക് മുതല്‍ക്കൂട്ട് തന്നെയാണ്. ബെന്‍സ്‌റ്റോക്കിന് കൂട്ടായി ബാറ്റിങ്ങില്‍ റിഥുരാജ് ഗെയ്ക്ക്‌വാദും കൂടെയുണ്ട്. ബൗളിങ്ങില്‍ ദീപക് ചഹാര്‍ തിരിച്ചെത്തുന്നത് ചെന്നൈക്ക് ആശ്വാസമാകും. ഷെയ്ക് റഷീദ്, സുബ്രാന്‍ശു സേനാപതി, അജയ് മാന്‍ഡല്‍, മിച്ചല്‍ സാന്റ്‌നര്‍, ഡെവന്‍ കോന്‍വേ, മുകേഷ് ചൗധരി എന്നിവാരണ് ചെന്നൈയിലെ മറ്റ് താരങ്ങള്‍.

അഞ്ച് ടീമുകള്‍ വീതം രണ്ട് ഗ്രൂപ്പുകളിലായാണ് ഇത്തവണയും മത്സരങ്ങള്‍ നടക്കുന്നത്

ഗ്രൂപ്പ് എ- മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്ക്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഗ്രൂപ്പ് ബി- ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്

ടീം ക്യാപ്റ്റന്‍മാര്‍- സി.എസ്.കെ: മഹേന്ദ്ര സിങ് ധോണി, മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, ഗുജറാത്ത് ടൈറ്റന്‍സ്: ഹാര്‍ദിക് പാണ്ഡ്യ, പഞ്ചാബ് കിങ്‌സ്: ശിഖര്‍ ധവാന്‍, ലക്ക്‌നൗ സൂപ്പര്‍ ജയന്റസ്കെ: .എല്‍ രാഹുല്‍, കെ.കെ.ആര്‍: നിതീഷ് റാണ, ആര്‍.സി.ബി: ഫാഫ് ഡുപ്ലെസി, ഹൈദരാബാദ്: എയ്ഡന്‍
മര്‍ക്ക്രം, ഡല്‍ഹി: ഡേവിഡ് വാര്‍ണര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *