വനിതാ ടി20 ലോകകപ്പ്; ആറാം തവണയും ആസ്‌ട്രേലിയ

വനിതാ ടി20 ലോകകപ്പ്; ആറാം തവണയും ആസ്‌ട്രേലിയ

ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം ടി20 കിരീടം നേടി ഓസീസ്

കേപ്ടൗണ്‍: പടിക്കല്‍ കലം ചെന്നുടയ്ക്കുകയെന്ന ശീലം ദക്ഷിണാഫ്രിക്ക ഇത്തവണയും മാറ്റിയില്ല. സ്വന്തം നാട്ടില്‍ ചാമ്പ്യന്‍മാരാകാനുള്ള സുവര്‍ണാവസരം അവര്‍ വീണ്ടും തുലച്ചു. ആസ്‌ട്രേലിയക്ക് മുന്നില്‍ മുട്ടുകുത്തിയ ആതിഥേയര്‍ വീണ്ടും കണ്ണീരണിയേണ്ടിവന്നു. മറുഭാഗത്ത് ടി20 വനിതാ ലോകകപ്പ് കിരീടം ആറാം തവണയും നേടിയതിന്റെ ത്രില്ലിലാണ് ആസ്ട്രേലിയന്‍ ടീം. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ടി20 ലോകകപ്പ് കിരീട നേട്ടമാണിത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ 156 റണ്‍സ് നേടി. ഓസീസിനായി ബേത് മൂണി 53 പന്തില്‍ പുറത്താവാതെ 74 റണ്‍സ് നേടി. മൂണിയാണ് കളിയിലെ താരം. മറുപടി ബാറ്റിംഗില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനാണ് സാധിച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലൗറ വോള്‍വാര്‍ട്ട് 61 റണ്‍സ് നേടി പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. പവര്‍പ്ലേ ഓവറുകളെ മെല്ലെപ്പോക്കാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. കൃത്യമായ ഇടവേളകളില്‍ ഓസീസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതും കളിയില്‍ നിര്‍ണായകമായി.

ലൗറ വോള്‍വാര്‍ട്ടിന് പുറമെ ക്ലോ ട്രേ്യാണ്‍ (25) മാത്രമാണ് കാര്യമായി സംഭാവന നല്‍കിയത്.ഓസീസ് നിരയില്‍ അലീസ ഹീലി (18)യും അഷ്ലി ഗാര്‍ഡ്ന (29)റും മികച്ച പിന്തുണയാണ് ബേത് മൂണിക്ക് നല്‍കിയത്. അഷ്‌ലി ഗാര്‍ഡനറിനൊപ്പം മൂണി നേടിയ 46 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് കളിയില്‍ നിര്‍ണയാകമായി. ഒമ്പത് ഫോറും ഒരു സിക്‌സിന്റേയും അകമ്പടിയോടു കൂടിയാണ് മൂണി അര്‍ധസെഞ്ചുറി തികച്ചത്. നേരത്തെ സെമിയില്‍ ഇന്ത്യയെ അഞ്ച്‌റണ്‍സിന് പരാജയപ്പെടുത്തിയാണ് ആസ്‌ട്രേലിയ ഫൈനല്‍ പ്രവേശനം നേടിയത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്കെത്തിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്തെ റെക്കോര്‍ഡിന് അര്‍ഹയായിരിക്കുകയാണ് ആസ്‌ട്രേലിയന്‍ വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ്. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഐ.സി.സി ട്രോഫികള്‍ നേടിയ റെക്കോര്‍ഡാണ് മെഗ് ലാന്നിങ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കക്കെതിരേയുള്ള വിജയത്തോടു കൂടി അഞ്ച് ഐ.സി.സി കിരീടങ്ങള്‍ ലാന്നിങ് സ്വന്തമാക്കി കഴിഞ്ഞു. 2014, 2018, 2020, 2023 വനിതാ ടി22 ലോകകപ്പുകളിലും 2022ലെ ഏകദിന ലോകകപ്പിലുമാണ് ലാന്നിങ്ങിന്റെ നേതൃത്വത്തിലുള്ള സ്‌ട്രേലിയന്‍ ടീം കപ്പടിച്ചത്. ഈ നേട്ടത്തില്‍ ലാന്നിങ്ങിന് പിന്നിലുള്ളത് സാക്ഷാല്‍ റിക്കി പോണ്ടിങ്ങാണ് നാല് ഐ.സി.സി കരീടങ്ങലാണ് പോണ്ടിങ്ങിനുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *