കാലിക പ്രസക്തിയുള്ള ‘അഞ്ഞൂറാന്‍’

കാലിക പ്രസക്തിയുള്ള ‘അഞ്ഞൂറാന്‍’

സര്‍ക്കാര്‍ ജോലി അപ്രാപ്യമായ അഭ്യസ്ഥവിദ്യനായ യുവാവിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ടുള്ള രസകരമായ സംഭവങ്ങളിലൂടെ കാലിക പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്യുന്ന ‘ അഞ്ഞൂറാന്‍ ‘ റിലീസിനൊരുങ്ങുന്നു.

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ ത്രീഡി ആനിമേഷന്‍ സിനിമ സംവിധാനം ചെയ്യുകയും ഇന്ത്യയിലെ മികച്ച ആനിമേഷന്‍ സംവിധായകരില്‍ ഒരാളുമായ ബിജു ബാവോടാണ് അഞ്ഞൂറാന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

സ്ടീര്‍വിംഗ്‌സ് ഡിജിറ്റല്‍ മീഡിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ഹ്രസ്വചിത്രത്തില്‍ സതീഷ് അമ്പാടി, വിജയന്‍ കോഴിക്കോട്, ദീപേഷ് വേങ്ങേരി, രാഷി ബൈജു, സുചിത്ര , രചിത , മോഹന്‍ദാസ് വേങ്ങേരി, ശ്രീരാമന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ക്യാമറ ഉണ്ണി നീലഗിരി, എഡിറ്റിങ് അനൂപ് നങ്ങാലി, മ്യൂസിക്ക് സലാം വീരോളി, സൗണ്ട് മിക്‌സിങ് റഷീദ് നാസ്, അസോസിയേറ്റ് ഡു ഡു ഭരത് , അസി.ഡയറക്ടര്‍ അനൂപ് കുമാര്‍ .ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപേഷ് വേങ്ങേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അഭിനന്ദ് ചേളന്നൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ കുമാര്‍ പുനെ, സ്റ്റില്‍സ് ഷൈജു ചിത്രശാല.

Share

Leave a Reply

Your email address will not be published. Required fields are marked *