കോഴിക്കോട്: പ്രദേശത്ത ജനസംഖ്യയും വാഹനങ്ങളും പതിന്മടങ്ങ് വർദ്ധിച്ചിട്ടും സൗകര്യപ്രദമായ റോഡുകളുടെ അപര്യാപ്തത കാരണം ഗതാഗത തടസ്സവും സുഗമമായ സഞ്ചാരത്തിന് ക്ലേശമനുഭവിക്കുകയും ചെയ്യുന്നു.ഏഴു പതിറ്റാണ്ടുകളായി വീതി കൂട്ടാത്ത തെക്കെപ്പുറത്തെ ഫ്രാൻസിസ് റോഡ് – മുഹമ്മദലി കടപ്പുറം, ഇടിയങ്ങര-വലിയങ്ങാടി , പരപ്പിൽ – ചുങ്കം, മുഖദാർ – വട്ടാം പൊയിൽ, ഇരുമ്പുപാലം – കുണ്ടുങ്ങൽ, ചെമ്മങ്ങാട് – തൃക്കോവിൽ ലൈൻ, കുണ്ടുങ്ങൽ – കുത്ത്കല്ല്, എം.കെ. റോഡ് – പള്ളിക്കണ്ടി റോഡുകൾ കാലാനുസൃതമായി നവീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് സാമുഹ്യ-സാംസ്‌ക്കാരിക ജീവകാരുണ്യ സംഘടനയായ ഇടിയങ്ങര യുവതരംഗിന്റെ 46-ാ മത് വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എ.വി.റഷീദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അശ്‌റഫ് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ട്രഷറർ പി.ഐ. അലി ഉസ്മാൻ അവതരിപ്പിച്ച കണക്കും യോഗം പാസാക്കി.റിട്ടേണിങ് ഓഫീസർ കെ.പി. അബ്ദുള്ളക്കോയയുടെ നേതൃത്വത്തിൽ 2023-25 വർഷത്തെ പുതിയ ഭാരവാഹികളെയും 15 അംഗ പ്രവർത്തക സമിതിയംഗങ്ങളെയും സബ് കമ്മിറ്റി കൺവീനർമാരെയും തെരഞ്ഞെടുത്തു.
എ.വി. റഷീദ് അലി (പ്രസിഡണ്ട്), ബി.വി. മുഹമ്മദ് അശ്‌റഫ് (ജനറൽ സെക്രട്ടറി), പി.ഐ. അലി ഉസ്മാൻ (ട്രഷറർ), പി. മുസ്തഫ, പി.കെ.എം. ബഷീർ അഹമ്മദ് (വൈസ് പ്രസിഡണ്ടുമാർ), സി.ടി. ഇമ്പിച്ചിക്കോയ, കെ.എം. സാദിഖ് (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞടുത്തു.