മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരായി മാറണം  മന്ത്രി പി.എ മുഹമ്മദ് റിയാസ്

മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരായി മാറണം മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരായി മാറണമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സുവർണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാധ്യമ പ്രവർത്തനം ഇന്നുവരെ കാണാത്ത സമാനതകളില്ലാത്ത വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വർധിച്ചു വരുന്ന കാലത്ത് അച്ചടി മാധ്യമങ്ങളുടെ ഭാവി ആശങ്കാജനകമാണ്. വിഷ്വൽ മീഡിയയും വലിയ പ്രതിസന്ധി നേരിടുന്നു. മാധ്യമങ്ങളുടെ നിലനിൽപ്പിൽ പരസ്യങ്ങൾ നിർണ്ണായക ഘടകമായി മാറി. വാർത്തകൾ നിർണയിക്കുന്നത് മാർക്കറ്റിങ് മേഖല ആവുന്ന സ്ഥിതി വിശേഷമാണ്.
സർക്കരിനെ വിമർശിക്കേണ്ടത് അനിവാര്യമാണ്. അതേ പോലെ തന്നെ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ പൊതു ജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് നവീകരണ പ്രവർത്തനങ്ങളടെ സ്‌പോൺസഷിപ്പ് ഏറ്റെടുത്ത ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യാതിഥിയായി. നവ മാധ്യങ്ങളിലൂടെ പുതുതലമുറക്ക് ലഭിക്കുന്നത് ശരിയായ അറിവുകളാണോ എന്നത് അശങ്കാജനകമാണ് എന്നും വായനയുടെ ലോകത്തേക്ക് അവരെ തിരികെ കൊണ്ടുവരുന്നതിന് ക്രിയാത്മകമായ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ആസാദ് മൂപ്പന് പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി റിയാസ് കൈമാറി.മാധ്യമ പ്രവർത്തകർക്കുള്ള മിംസ് പ്രസ് ഹെൽത്ത് കാർഡിന്റെ റീലോഞ്ചിംഗ് ഡോ. ആസാദ് മൂപ്പൻ നിർവ്വഹിച്ചു. പ്രസ്‌ക്ല ബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു,സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ഷജിൽ കുമാർ, അഞ്ജന ശശി, ആസ്റ്റർ മിംസ് വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് സ്വഗതവും ട്രഷറർ പി.വി നജീബ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം ബാവുൽ ഗായകൻ ഹർദൻ ദാസ് ബാവുളിന്റെ സംഗീത പരിപാടിയും അരങ്ങേറി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *